വിഴിഞ്ഞത്ത് നിർണായക നീക്കവുമായി അദാനി; വിദേശ നിക്ഷേപത്തിന് സര്‍ക്കാരിന്‍റെ അനുമതി തേടി

Wait 5 sec.

വിഴിഞ്ഞം തുറമുഖത്ത് നിർണായക നീക്കവുമായി അദാനി ​ഗ്രൂപ്പ്. വിദേശ നിക്ഷേപത്തിന് അദാനി ​ഗ്രൂപ്പ് സർക്കാരിന്റെ അനുമതി തേടി. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടാണ് അദാനി കമ്പനി സർക്കാരിന്റെ അനുമതിക്കായി കത്ത് നൽകിയത്.വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡാണ് സർക്കാരിന് അപേക്ഷ നൽകിയത്. നിയമപരമായ ഓഹരി കൈമാറ്റത്തിന് അനുമതി വേണമെന്നാണ് അപേക്ഷയിലെ ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫിസിനും വിസിൽ എംഡിയെയുമാണ് ഇക്കാര്യം ധരിപ്പിച്ചത്.ALSO READ: കാർഷിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലറുടെ നിയമനം; ടി സിദ്ദിഖി​ന്റെ മൗനത്തിൽ വിമർശനവുമായി കെജെ ജേക്കബ്വിഴിഞ്ഞം തുറമുഖത്തിൽ അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി എം എസ് സിയുടെ ടെര്‍മിനൽ വിഭാഗമായ ടിഐഎൽ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണിത്.Adani Vizhinjam Port Limited has sought the Kerala government’s approval for a proposed foreign investment involving a share transfer at Vizhinjam Port.The post വിഴിഞ്ഞത്ത് നിർണായക നീക്കവുമായി അദാനി; വിദേശ നിക്ഷേപത്തിന് സര്‍ക്കാരിന്‍റെ അനുമതി തേടി appeared first on Kairali News | Kairali News Live.