ജൂബിലി മിഷൻ ആശുപത്രിയിലെ നേഴ്സുമാരെ വീണ്ടും വഞ്ചിച്ച് സർക്കാർ

Wait 5 sec.

ജൂബിലി മിഷൻ ആശുപത്രിയിലെ നേഴ്സുമാരെ വഞ്ചിച്ച് വീണ്ടും സർക്കാർ. വേതന വർധനവടക്കമുള്ള കാര്യങ്ങളിൽ ഒളിച്ചുകളി തുടരുകയാണ് മാനേജ്മെന്റും സർക്കാരും. അടിസ്ഥാന വേതനത്തിൽ മാറ്റം വരുത്താതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് നഴ്സുമാർ.ജൂബിലി മിഷൻ ആശുപത്രിക്ക് മുൻപിൽ നേഴ്സുമാർ നടത്തുന്ന ശക്തമായ പ്രതിഷേധത്തിന് ഒടുവിലാണ് ഇന്നലെ സർക്കാർ തല ചർച്ച നടത്തിയത്. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലും മിനിമം വേതന നയം സർക്കാർ പാസാക്കിയാലേ അടിസ്ഥാന വേതനം വർധിപ്പിക്കാൻ കഴിയൂ എന്ന നിലപാടിലാണ് മാനേജ്മെന്റ്. എന്നാൽ മിനിമം വേതന നയത്തിൽ ഉടനടി പരിഹാരം കാണാൻ കഴിയില്ലയെന്ന നിലപടിലാണ് സംസ്ഥാന സർക്കാർ.ALSO READ: പീഡനക്കേസ് പ്രതി എ അരവിന്ദനെ സംരക്ഷിക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക്ലേബർ കോഡ് അടിസ്ഥാനത്തിലുള്ള നയം രണ്ടുമാസത്തിനകം മാത്രമേ പ്രഖ്യാപിക്കാൻ കഴിയൂ എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. മാനേജ്മെന്റുമായി ഒത്തുകളിച്ചുകൊണ്ട് സർക്കാർ സമരം ചെയ്യുന്ന നേഴ്സുമാരെ വഞ്ചിക്കുകയാണ്. വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങളിൽ പരിഹാരം കാണാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് നഴ്സുമാരുടെ സമരസമിതി. അടിസ്ഥാനവേതനം പോലുമില്ലാതെയാണ് ആശുപത്രിയിൽ നേഴ്സുമാർ ജോലി ചെയ്തിരുന്നത്. വിവാദ ഉത്തരവുകൾ ശരവേകം പാസാക്കുന്ന യുഡിഎഫ് സർക്കാരിന് നേഴ്സുമാരുടെ പ്രതിസന്ധിയോട് മുഖം തിരിഞ്ഞ നിലപാടാണ് ഉള്ളത്.The post ജൂബിലി മിഷൻ ആശുപത്രിയിലെ നേഴ്സുമാരെ വീണ്ടും വഞ്ചിച്ച് സർക്കാർ appeared first on Kairali News | Kairali News Live.