ഹോർമുസ് കടലിടുക്കിന്റെ നിലവിലെ പദവിയിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങളെ എതിർക്കുമെന്ന് ഖത്തർ

Wait 5 sec.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിലവിലുള്ള പദവിയിൽ ഏകപക്ഷീയമായോ അല്ലാതെയോ മാറ്റങ്ങൾ വരുത്താനുള്ള ഏതൊരു ശ്രമത്തെയും ഖത്തർ ശക്തമായി എതിർക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് അൽ അൻസാരി. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾക്ക് വിധേയമായുള്ള ഒരു അന്താരാഷ്ട്ര ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിന് യാതൊരുവിധ തടസങ്ങളും ഉണ്ടാകരുതെന്നതുമാണ് ഖത്തറിന്റെ ഉറച്ച നിലപാടെന്ന് ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി.ALSO READ: ഒമാനിലെ പ്രവാസികൾക്കുള്ള പാസ്‌പോർട്ട് സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ച് ഇന്ത്യൻ എംബസിഗൾഫ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും ഇതേ നിലപാടാണ് പങ്കുവെക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദോഹയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെയും ചർച്ചകളെയും കുറിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് വിശദീകരിച്ചത്. പരസ്പര ബഹുമാനത്തിൽ ഊന്നിയുള്ള സമാധാനപരമായ ചർച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ പരിഹാരം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Qatar has reaffirmed its opposition to any unilateral or other attempts to alter the current status of the Strait of Hormuz. Foreign Ministry spokesperson Dr. Majed Al Ansari stressed the importance of preserving freedom of navigation in accordance with international maritime law.The post ഹോർമുസ് കടലിടുക്കിന്റെ നിലവിലെ പദവിയിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങളെ എതിർക്കുമെന്ന് ഖത്തർ appeared first on Kairali News | Kairali News Live.