ബെംഗളൂരുവുലെ ഒരു ഡേ കെയറിൽ നടന്ന ചോര മരവിപ്പിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ കണ്ട് നാടാകെ ഞെട്ടിയിരിക്കുകയാണ്. രണ്ടും മൂന്നും വയസുള്ള കുരുന്നുകളോട് കാണിക്കുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകളുടെ ഭയാനകമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഐ ടി കമ്പനിയായ ക്യാപ് ജെമിനിയുടെ ക്യാമ്പസിനുള്ളിലെ ഡേ കെയറിലാണ് കുട്ടികളോട് ആയമാരുടെ ക്രൂരത.കരയുന്ന പിഞ്ചോമനകളെ ഫ്രണ്ട് ലോഡിങ് വാഷിങ് മെഷിയനിൽ ഇട്ട് പൂട്ടും. ക്ലോസറ്റിന് മുകളിലിരുത്തി ശക്തിയായി വെള്ളം ചീറ്റുന്ന ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായയിലേക്ക് വെള്ളം ശക്തിയായി അടിക്കും അങ്ങനെ നിരവധിയായ സംഭവഭങ്ങളാണ് ഡേ കെയർ നടത്തിപ്പുകാരായ അഞ്ച് സ്ത്രീകൾ ചേർന്ന് ചെയ്തത്. കുട്ടികളെ ബാത്റുമിൽ ഇട്ട് പൂട്ടുകയും അടിക്കുകയും ചെയ്തിരുന്നു എന്നും പുറത്ത് വരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാണ്.Also read: സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടർ പിടിയിൽനടത്തിപ്പുകാരായ മഞ്ജുള, വിജയ ലക്ഷ്മി, സിന്ധു, ഭവാനി, ബിന്ദു എന്നിവർക്കെതിരെ പൊലീസ് കേസ് രജിസറ്റർ ചെയ്തിട്ടുണ്ട്. ക്യാപ് ജെമിനിയിലെ ജീവനക്കാരുടെ കുഞ്ഞുങ്ങളെ പകൽ സമയങ്ങളിൽ സംരക്ഷിക്കുന്നതിനായാണ് ക്യാമ്പസിനകത്ത് ഡേ കെയർ തുടങ്ങിയിരുന്നത്.The post കുഞ്ഞുങ്ങളെ വാഷിങ് മെഷീനിൽ ഇടും, ജെറ്റ് സ്പ്രേ വെച്ച് വെള്ളമടിക്കും; ബെംഗളൂരുവിലെ ഡേ കെയറിൽ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങൾ appeared first on Kairali News | Kairali News Live.