അയൽവാസിയുമായി തർക്കത്തെ തുടർന്ന് കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടിയ വയോധികൻ മരിച്ചു. പത്തനംതിട്ട അടൂർ പള്ളിക്കൽ ജൂവൽ വീട്ടിൽ വാസുദേവൻ (65) ആണ് മരിച്ചത്. അയൽവാസിയായ യുവതിയുടെ വീടിന്റെ സിറ്റൗട്ടിൽ ചെന്നാണ് കൈത്തണ്ട മുറിച്ചത്. പിന്നാലെ തൊട്ടടുത്തുള്ള പഞ്ചായത്ത് കിണറ്റിലേക്ക് ചാടുകയായിരുന്നു. വാസുദേവന്റെ മകൻ വീട്ടിലെത്തി നഗ്നത പ്രദർശനം നടത്തിയെന്ന് അയൽക്കാരി പരാതി നൽകിയിരുന്നു. മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ടും ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു.The post അയൽവാസിയുമായി തർക്കം; അടൂരിൽ കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടിയ വയോധികൻ മരിച്ചു appeared first on Kairali News | Kairali News Live.