അമേരിക്കയിൽ 16 കുട്ടികളെ വർഷങ്ങളായി ഒറ്റ മുറിയിൽ പൂട്ടിയിട്ടതിനെ തുടർന്ന് മാതാപിതാക്കളുടെ പേരിൽ കേസെടുത്തു. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം നടന്നത്. ഗാരി സൈഡേഴ്സ് ജൂനിയർ, ഗാരി സൈഡേഴ്സ് സീനിയർ, ക്രിസ്റ്റീന സൈഡേഴ്സ്, എലിസബത്ത്സൈഡേഴ്സ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യത്തിഹീനമായ സാഹചര്യത്തിൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലതെയാണ് ഈ കുട്ടികൾ കഴിഞ്ഞിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വെറെ ഒരു കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് ഈ കാര്യം ശ്രദ്ധയിൽ പെടുന്നത്. 18 മാസം മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾ ഇതിൽ ഉൾപ്പെടുന്നു.ALSO READ :ലോകകപ്പ് വിജയാഘോഷം അതിരുകടന്നു; തിക്കിലും തിരക്കിലും പെട്ട് മെക്സിക്കോയിൽ നാല് മരണം4 വർഷത്തോളം വ്യത്തിഹീനമായ ഒറ്റ മുറിയിലായിരുന്നു ഈ 16 കുട്ടുകൾ താമസിച്ചിരുന്നത്. വിന്റൺ കൗണ്ടി ഷെരീഫ് റയാൻ കെയ്ൻ പറയുന്നത് “ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത്. തങ്ങൾ മ്യഗങ്ങളെ ഇതിലും നന്നായിട്ടാണ് നോക്കുന്നത് എന്നും അദേഹം പറഞ്ഞു. ” കണ്ടെത്തിയ കുട്ടികളിൽ പലർക്കു സംസരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും. ഇതിൽ ഒരു പെൺകുട്ടിക്ക് തന്റെ പേര് സ്വയം എഴുതാൻ പോലും അറിയില്ല. ഇവരിൽ ഏഴ് കുട്ടികളെ ഉടൻ തന്നെ കൊളംബസിലെ ആശുപത്രയിൽ എത്തിച്ചു. ബാക്കിയുള്ളവർക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിട്ടുണ്ട്. ബുധനഴ്ച നാല് പേരെയും കോടതിയിൽ ഹാജരാക്കി.The post അമേരിക്കയിൽ 16 കുട്ടികളെ വർഷങ്ങളായി ഒറ്റ മുറിയിൽ പൂട്ടിയിട്ടതിനെ തുടർന്ന് മാതാപിതാക്കൾ അറസ്റ്റിൽ appeared first on Kairali News | Kairali News Live.