സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. നാളെ മൂന്ന് ജില്ലകളിലും വെള്ളിയാഴ്ച ഏഴ് ജില്ലകളിലും ശനിയാഴ്ച ഒമ്പത് ജില്ലകളിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നീണ്ടുനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയാണ് മഴക്ക് കാരണം. ശനിയാഴ്ച വരെയുള്ള പരക്കെ മഴ തുടരും. ജൂലൈ രണ്ട് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ രണ്ട് വരെയും കര്‍ണാടക തീരത്ത് മൂന്നാം തീയതി വരെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.ഓറഞ്ച് ജാഗ്രത (Orange Alert)- പ്രതീക്ഷിക്കുന്ന മഴ: 24 മണിക്കൂറില്‍ 115.5 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ അതിശക്തമായ മഴ പെയ്യുമെന്നു പ്രവചിക്കുമ്പോഴാണ് ഓറഞ്ച് ജാഗ്രത നല്‍കുന്നത്.’തയ്യാറായിരിക്കുക’ (Be Prepared) അല്ലെങ്കില്‍ ‘ഉടന്‍ നടപടികള്‍ സ്വീകരിക്കുക’ എന്നുള്ളതാണ് ഇതിന്റെ അര്‍ഥം. ഈ സമയത്ത് അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വരാം. യാത്രകള്‍ പരമാവധി ഒഴിവാക്കാനും ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ഈ മുന്നറിയിപ്പ് ആവശ്യപ്പെടുന്നു.മഞ്ഞ ജാഗ്രത (Yellow Alert)- പ്രതീക്ഷിക്കുന്ന മഴ: 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ളപ്പോഴാണ് മഞ്ഞ ജാഗ്രത പ്രഖ്യാപിക്കുന്നത്. ‘നിരീക്ഷിക്കാനും തയ്യാറായിരിക്കാനും’ ഉള്ള മുന്നറിയിപ്പാണിത് . മോശം കാലാവസ്ഥയോ കനത്ത മഴയോ ഉണ്ടാകാന്‍ സാധ്യതയുണ്ട്, എന്നാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SDMA) പുറത്തുവിടുന്ന ഔദ്യോഗിക വിവരങ്ങള്‍ അനുസരിച്ചാണ് സാധാരണയായി ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നത്.Content Highlights:The India Meteorological Department has forecast widespread rainfall across Kerala today due to an intensified active monsoon. An orange alert indicating isolated very heavy downpours has been officially declared for Kannur and Kasaragod districts. Authorities have advised residents in vulnerable landslide areas to remain highly vigilant.