അങ്കണം ഷംസുദ്ദീൻ സ്മൃതിയുടെ തൂലികാശ്രീ പുരസ്കാരം രാജൻ കരുവാരക്കുണ്ടിന്

Wait 5 sec.

അങ്കണം ഷംസുദ്ദീൻ സ്മൃതിയുടെ അഞ്ചാമത് തൂലികാശ്രീ പുരസ്കാരം പ്രഖ്യാപിച്ചു. കഥാകൃത്തായ മലപ്പുറം സ്വദേശി രാജൻ കരുവാരക്കുണ്ട് (വീടുനഷ്ടപ്പെടുന്നു)ആണ് ജേതാവ്. അയ്യായിരം രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 2026 ജൂലായ് 20ന് വൈകീട്ട് 3.30 ന്കേരള സാഹിത്യ അക്കാദമി എം.ടി ഹാളിൽവെച്ച് നടക്കുന്ന ചടങ്ങിൽ കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂ ർരാധാകൃഷ്ണൻ പുരസ്കാര സമർപ്പണം നിർവ്വഹിക്കും. തൂലികാശ്രീ മത്സരത്തിൽ പങ്കെടുത്ത മികച്ച രചനകൾ നടത്തിയ പതിനാലോളം എഴുത്തുകാരെ സമ്മേളനത്തിൽ ആദരിക്കുന്നുമുണ്ട്.also read:ശേഷാദ്രിനാഥൻ്റെ നിയമന വിവാദം: വി ഡി സതീശൻ്റെ തീരുമാനത്തിനെതിരെ കോൺ​ഗ്രസ് ദേശീയ നേതൃത്വംആദരിക്കപ്പെടുന്ന കഥാകൃത്തുക്കൾ1)എസ്. അനിലാൽ(നൗറ)2)ഗിരിജ.എം.യു(ടോക്സിക് പേരന്റിംഗ്)3)സന്ധ്യഅറയ്ക്കൽ(പകർന്നാട്ടം)4)അനിത.കെ.(മായാപഞ്ജരം)5)അനിൽകുമാർപി.ബി(പാണ്ഡവർമലയിൽനിന്ന്)6)ഡോ.ടിവി.ഉണ്ണികൃഷ്ണൻ(വിളയാടുംബൊമ്മകൾ)7)കെ.എസ്.സുരേഷ്(നിരഞ്ജൻ)8)ടി.എസ്ഹരിഹരൻ(തേടിവന്നപെൺകുട്ടി)9)വി.ചന്ദ്രശേഖരൻ(മൃഗശാല)ആദരിക്കപ്പെടുന്ന കവികൾ1)ദിനേശൻപുനത്തിൽ(കാവൽ)2)കയ്യമ്മുകോട്ടപ്പടി(തുളച്ചുയറുന്നവെളിച്ചം)3)ശാരദ ആനന്ദൻ(കാലനുംഞെട്ടി)4)പുരുഷോത്തമൻ.കെ.വി.(ചിതറിക്കിടക്കുന്നഅക്ഷരങ്ങൾ)5)രമാദവി.പിബി(നീയില്ലാതെ)The post അങ്കണം ഷംസുദ്ദീൻ സ്മൃതിയുടെ തൂലികാശ്രീ പുരസ്കാരം രാജൻ കരുവാരക്കുണ്ടിന് appeared first on Kairali News | Kairali News Live.