ശേഷാദ്രിനാഥൻ്റെ നിയമന വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ് ദേശീയ നേതൃത്വം. ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെയാണ് ഇപ്പോൾ കോൺഗ്രസ് ദേശീയ നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുന്നത്. നയപരമായ കാര്യങ്ങൾ പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കണമെന്ന് വി ഡി സതീശന് നിർദ്ദേശം നൽകി. എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുഖ്യമന്ത്രിയെ വിളിച്ചു ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. തീരുമാനം പുനപരിശോധിക്കാനും ആവശ്യപ്പെട്ടു. നയപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ആലോചിച്ച് തീരുമാനം എടുക്കണമെന്നും നിർദേശമുണ്ട്. വിഷയത്തിൽ രാഹുൽ ഗാന്ധിയും ഇടപെട്ടേക്കുമെന്ന് സൂചനയുണ്ട്.UPDATING…The post ശേഷാദ്രിനാഥൻ്റെ നിയമന വിവാദം: വി ഡി സതീശൻ്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് ദേശീയ നേതൃത്വം appeared first on Kairali News | Kairali News Live.