കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ അധികാരമേറ്റപ്പോൾ പല കോണുകളിൽ നിന്നാണ് അഭിനന്ദനപ്രവാഹങ്ങളെത്തിയത്. സതീശനിൽ നിന്ന് എന്തോ വലിയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ. എന്നാൽ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിലരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളാണ് കേരളത്തിന്റെ പൂക്കി സിഎമ്മിന്റെ കൈയിൽ നിന്നും കിട്ടിയത്. അന്ന് സതീശനെ വാനോളം പുകഴ്ത്തിയവർ ഇപ്പോൾ രൂക്ഷമായി വിമർശിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.ഇടതുപക്ഷ സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ കാണാൻ സാധിക്കാതെ പോയ കറന്റ് കട്ട് കേരളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇതിൽ വൈദ്യുതി മന്ത്രിയുടെ ന്യായീകരണം തന്നെ പരിഹസിക്കാൻ യോഗ്യത നിറഞ്ഞതായിരുന്നു. കൊടും ചൂടുക്കാലത്തും അരമണിക്കൂറും മുക്കാൽ മണിക്കൂറും കേരളത്തിലെ വിവിധയിടങ്ങളിൽ കറന്റ് പോകുന്നത്. ഇത് സാധാരണക്കാരുടെ ജീവിതം പ്രയാസത്തിലാക്കിയിരിക്കുന്നത്. ഇതിനിടയിലാണ് പ്രമുഖ സംവിധായകനായ രഞ്ജിത്ത് ശങ്കറിന്റെ രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.also read:വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി വിൽപ്പന; സർക്കാരിന്റെ അനുമതി വേണം: മുഖ്യമന്ത്രിമേയ് 14നും ജൂൺ 29നും രഞ്ജിത്ത് ശങ്ക‍ർ പങ്കുവച്ച പോസ്റ്റുകളാണ് അവ. വി ഡി സതീശൻ മുഖ്യമന്ത്രിയായതിനുപിന്നാലെയായിരുന്നു രഞ്ജിത്ത് ശങ്കറിന്റെ ആദ്യ പോസ്റ്റ്. വി ഡ‍ി സതീശൻ അടുത്ത മുഖ്യമന്ത്രി, അടുത്ത അഞ്ച് വർഷം എങ്ങനെയായിരിക്കുമെന്നതിൽ ഒരുപാട് പ്രതീക്ഷയുണ്ടെന്നായിരുന്നു ആദ്യ പോസ്റ്റിൽ സംവിധായകൻ കുറിച്ചത്. എന്നാൽ ജൂൺ 29ന് പങ്കുവച്ച പോസ്റ്റിൽ 45 മിനിട്ട് കറന്റ് കട്ടെന്നാണ് സംവിധായകൻ കുറിച്ചിരുന്നത്.സംവിധായകന്റെ രണ്ടാമത്തെ പോസ്റ്റിന് വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. കറന്റ് കട്ടല്ല പകരം ഇന്ദിര കട്ടാണെന്നും ഇപ്പോൾ എക്സൈറ്റഡ് ആയില്ലേ, ഇതൊരു പൂക്കി കട്ടായി കണക്കാക്കിയാൽ തീരാവുന്ന പ്രശ്നമേ ഇപ്പോ ചേട്ടനുള്ളൂവെന്ന തരത്തിലാണ് പ്രതികരണങ്ങൾ വരുന്നത്.കഴിഞ്ഞ പത്തുവർഷം കറന്റ് കട്ട് എന്താണെന്ന മലയാളികൾ അറിയാത്ത കാലത്തിലൂടെയാണ് കടന്നുപോയത്. ഇവിടെ രഞ്ജിത്ത് ശങ്കർ തനിക്കുണ്ടായ അവസ്ഥ തുറന്നുപറയുകയാണ് ചെയ്തത്. ഇത്തരത്തിൽ യുഡിഎഫ് ഭരണത്തിലുള്ള ആശങ്കയും നിരാശയും അനുഭവിക്കുന്ന നിരവധിയാളുകളാണ് കേരളത്തിലുള്ളത്.The post അന്ന് മുഖ്യമന്ത്രിയായപ്പോൾ സതീശനെ വാനോളം പുകഴ്ത്തി; ഇപ്പോൾ ഇരുണ്ട കാലത്തിന്റെ ആശങ്ക പങ്കുവച്ച് സംവിധായകൻ appeared first on Kairali News | Kairali News Live.