കേരളത്തിൽ ഏറ്റവും ജനപ്രിയ ട്രെയിൻ സർവീസുകളിലൊന്നാണ് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്. മലയാളികളെ സമയത്തിന്‍റെ വില പഠിപ്പിച്ച ആദ്യ ഹ്രസ്വദൂര ട്രെയിനുകളിലൊന്നാണിത്. കുറഞ്ഞ സമയത്തിനുള്ളിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തും കോഴിക്കോട് എത്താനാകുമെന്നതായിരുന്നു ജനശതാബ്ദി എക്സ്പ്രസിന്‍റെ പ്രത്യേകത. അതുകൊണ്ടുതന്നെ മിക്ക ദിവസങ്ങളിലും ഈ ട്രെയിൻ റിസർവേഷൻ ഫുൾ ആകാറാണ് പതിവ്.എന്നാൽ പഴകിയ കോച്ചുകൾ മാറ്റി, ആധുനിക എൽബിഎച്ച് കോച്ചുകൾ ആക്കണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യം ഒടുവിൽ റെയിൽവേ അംഗീകരിച്ചപ്പോൾ അത് ഒരു ഇരുട്ടടിയായി മാറുമെന്ന് ആരും കരുതിക്കാണില്ല. 2026 മെയ് 28 മുതലാണ് തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എൽബിഎച്ച് കോച്ചുകളിലേക്ക് മാറ്റിയത്. എന്നാൽ ഫുൾ റിസർവേഷനായ ഈ ട്രെയിനിലെ സെക്കൻഡ് സിറ്റിങ് കോച്ചുകളിലെ സീറ്റിങ് തിരുവനന്തപുരം മുതൽ എറണാകുളം വരെയോ കോഴിക്കോട് വരെയോ ഉള്ള ദീർഘദൂര യാത്രയ്ക്ക് ഒരുതരത്തിലും അനുയോജ്യമല്ലെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്. 90 ഡിഗ്രി രീതിയിലുള്ള സീറ്റിങ് നടുവേദന ഉണ്ടാക്കുന്ന തരത്തിലാണെന്നും യാത്രക്കാർ പറയുന്നു.Also Read- ടിക്കറ്റില്ലാതെ ട്രെയിൻ കയറിയാൽ ഇനി ഇരട്ടി പണി; പിഴ കൂട്ടി ഇന്ത്യൻ റെയിൽവേമുമ്പുണ്ടായിരുന്ന സെക്കൻഡ് സിറ്റിങ് കോച്ചുകളിൽ ബക്കറ്റ് ടൈപ്പ് ഹാൻഡ് റെസ്റ്റ് സീറ്റായിരുന്നു ജനശതാബ്ദിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ വേണാട്, പരശുറാം, ഏറനാട്, വഞ്ചിനാട്, ഇന്‍റർസിറ്റി പോലെയുള്ള നോൺ പ്രീമിയം ട്രെയിനുകളിലേത് പോലെയുള്ള സീറ്റുകളാണ് പുതിയ ജനശതാബ്ദി റേക്കുകളിലുള്ളത്. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒന്നോ രണ്ടോ യാത്രക്കാർ വണ്ണമുള്ളവർ ആണെങ്കിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടി ഇരിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരുടെ സൗകര്യത്തിനോ സുരക്ഷക്കോ യാതൊരു വിലയും കൽപ്പിക്കാതെ ആണ് ഇതുപോലെ ഉള്ള സീറ്റുകൾ ഡിസൈൻ ചെയ്തു നടപ്പിലാക്കുന്നതെന്ന് യാത്രക്കാർ പറയുന്നു.നേരത്തെ ഉണ്ടായിരുന്ന ജനശതാബ്ദി ഐസിഎഫ് കോച്ചുകളിലെ സീറ്റിനു വീതി അല്പം കുറവായിരുന്നാലും കസേരയിൽ ഇരിക്കുന്ന പോലെ നടു ചാരി തല ചാരി ഇരിക്കാൻ കഴിയുമായിരുന്നു. ഓരോ ചെയറിനും ഇടയിൽ സെപ്പറേറ്റ് ഹാൻഡിലുകൾ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാനും സൗകര്യം ഉണ്ടായിരുന്നു. എന്നാൽ പുതിയ ജനശതാബ്ദിയുടെ എൽബിഎച്ച് കോച്ചിൽ അതൊന്നും ഇല്ല. 5.55 നു തിരുവനന്തപുരത്തു നിന്നു കോഴിക്കോടേക്ക് ടിക്കറ്റ് റിസർവ് ചെയ്തു കയറുന്ന ഒരു യാത്രക്കാരൻ/യാത്രക്കാരി ഏകദേശം ഒരു മണിവരെ വടി കുത്തി വെച്ചത് പോലെ ഇരിക്കേണ്ടിവരുന്ന വലിയ ദുരിതമാണ് നേരിടേണ്ടിവരുന്നതെന്ന് അനുഭവസ്ഥർ പറയുന്നു.Also Read- ട്രെയിനിനുള്ളിൽ വെച്ച് ആരോഗ്യം വഷളായോ ? പേടിക്കേണ്ട, ഹെൽപ്പ്ലൈൻ നമ്പർ ഇതാചുരുങ്ങിയ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയുമെന്നതിനാൽ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയെ നിത്യേന നൂറുകണക്കിന് യാത്രക്കാരാണ് ആശ്രയിക്കുന്നത്. ഇതിനോടകം പാവങ്ങളുടെ വന്ദേഭാരത് എന്ന വിളിപ്പേരുള്ള ജനശതാബ്ദി എക്സ്പ്രസിന് ടിക്കറ്റ് നിരക്കും താരതമ്യേനെ കുറവാണ്. ട്രെയിനുകളിൽ പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരേണ്ടത്, യാത്രക്കാരുടെ സൌകര്യം കണക്കിലെടുക്കേണ്ടതാണ്. അല്ലാതെ യാത്ര ദുഷ്ക്കരമാക്കുന്ന തരത്തിലുള്ള പരിഷ്ക്കാരങ്ങളല്ല വേണ്ടതെന്നും യാത്രക്കാർ പറയുന്നു. ഏറെ ജനപ്രിയമായി ഓടിയിരുന്ന ഒരു ട്രെയിനാണ് റെയിൽവേയുടെ തലതിരിഞ്ഞ പരിഷ്ക്കാരം കാരണം യാത്രക്കാരുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നത്.The post ജനശതാബ്ദിയിൽ നടുവൊടിയുന്ന യാത്ര; മലയാളികളോട് എന്തിനീ ക്രൂരത? appeared first on Kairali News | Kairali News Live.