നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വാട്സ്ആപ്പ്. സന്ദേശം അയാകാൻ മാത്രമല്ല മറിച്ച് നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും വാട്സ്ആപ്പ് ഉപയോഗിക്കുന്നു. എന്നാൽ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതിനായി യൂസർനെയിം ഫീച്ചറുമായി രംഗത്ത് എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ ചാറ്റ് ചെയ്യാനും ഗ്രൂപ്പുകളിൽ ചേരാനും കഴിയുന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.തിങ്കളാഴ്ചയാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്.ALSO READ :വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങി; അറിയാം വൺപ്ലസ് എൻ6 ന്റെ വിലയും പ്രത്യേകതകളുംഈ വർഷം അവസാനത്തോടെ ഉപയോക്താക്കൾക്ക് യൂസർനെയിമുകൾ കിട്ടി തുടങ്ങും. അടുത്ത മാസങ്ങൾക്കുള്ളിൽ ഘട്ടംഘട്ടമായി ഈ ഫീച്ചർ എല്ലാവരിലേക്കും എത്തും. യൂസർ നെയിമുകൾ ഉപയോഗിക്കുമ്പോൾ ഉപയോക്താക്കളുടെ സ്വകാര്യത സുരക്ഷിതമായിരിക്കും. അതായത് വാട്സ്ആപ്പിൽ മറ്റുള്ളവരുടെ യൂസർ നെയിമുകൾ സെർച്ച് ചെയ്യാനോയുള്ള സൗകര്യം ഉണ്ടായിരിക്കില്ല. പുതിയ ഫീച്ചർ വരുന്നതോടെ യൂസർനെയിം ഉപയോഗിച്ച് മെസേജ് അയക്കുമ്പോൾ ഫോൺ നമ്പർ കാണാൻ കഴിയില്ല. ഇതിനെ സംബന്ധിച്ച് പ്രഖ്യപനങ്ങൾ വാട്സ്ആപ്പിന്റെ സിഇഒയായ കുനാൽ ഷാ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.The post യൂസർനെയിം ഫീച്ചറുമായി വാട്സ്ആപ്പ്? അറിയാം പ്രത്യേകതകൾ appeared first on Kairali News | Kairali News Live.