1407.ദി ഷീപ് ഡീറ്റെക്റ്റീവ്

Wait 5 sec.

🔹1407.  The SheepDetective Language : ഇംഗ്ലീഷ് ഴോണർ   :  investigation drama Hugh Jackman അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രം Denbrookലെ ഒരു ആട്ടിടയനാണ്... മക്കളെ പോലെ തന്റെ ആടുകളെ പരിപാലിക്കുന്ന ജോർജ് ഒരു ദിവസം മരണപെടുന്നു. അസ്വഭാവികമായ ആ മരണത്തിൽ സംശയം തോന്നുന്ന ആടുകൾ, തങ്ങളുടെ ഇടയന്റെ കൊലപാതകം അന്വേഷിറങ്ങുന്നു....  തീർത്തും വേറിട്ട ഒരു ആഖ്യാനവും കഥാപശ്ചാത്തലവും.'Jumanji' പോലെ ഒരുപാട് സിനിമകളുടെ ആനിമേഷൻ സൂപ്പർവൈസറായും, 'Minions' പോലെ ലോകമാകെ ശ്രദ്ധ നേടിയ ആനിമേറ്റഡ് സിനിമ സംവിധാനവും ചെയ്ത Kyle Balda സംവിധാനം ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ ഷീപ് ഡീറ്റെക്റ്റീവ്, ഞാൻ ഈ വർഷം കണ്ട ഏറ്റവും മനോഹരമായ സിനിമയാണ്. ഏതു പ്രായക്കാർക്കും ആസ്വദിച്ച് കാണാൻ സാധിക്കുന്ന, ടെക്നിക്കലി വൻ റിച്ചായ, എഴുത്തുകൊണ്ട് മനസ്സ് തൊടുന്ന ഗംഭീര സൃഷ്ടി.#MY_RATING - 5/5ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക..-YaduEZr NEXT - APEX