തദ്ദേശ സ്ഥാപനങ്ങൾക്ക് തുക അനുവദിച്ചാൽ ശ്വാസം മുട്ടി നിൽക്കുന്ന സ്ഥാപനങ്ങൾക്ക് ആശ്വാസമാകും: പിണറായി വിജയൻ

Wait 5 sec.

ആവശ്യത്തിന് തുകയില്ലാതെ ശ്വാസം മുട്ടി നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ തുക അനുവദിക്കുകയാണെങ്കിൽ അത് ആശ്വാസമാകുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയവുമായി ബന്ധപ്പെട്ടെ അടിയന്തര പ്രമേയ അവതരണത്തിന് സർക്കാർ അനുമതി നിഷേധിക്കുകയും ചെയ്തു. സ്പിൽ ഓവർ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതാണ് മുഖ്യമന്ത്രി നൽകിയ മറുപടി.അദ്ദേഹത്തിന് നടപടിക്രമങ്ങൾ അറിയാത്തതല്ലെന്നും ബോധപൂർവ്വം സ്പിൽ ഓവർ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.മാർച്ചിലാണ് മൂന്നാം ഗഡു നൽകാൻ നിശ്ചയിച്ചിരുന്നത്. തടസ്സമായി വന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതിയും ചോദിച്ചിരുന്നു എന്നൽ അനുമതി ലഭിച്ചില്ല. അതുകൊണ്ടാണ് മൂന്നാം ഗഡു അനുവദിക്കാൻ കഴിയാതെ ഇരുന്നതെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു. നീക്കിയിരുപ്പിൽ നിന്ന് സ്പിൽഓവറായി തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാരിന് നൽകാമല്ലോയെന്നും അതിനുള്ള നടപടിയല്ലേ സർക്കാർ സ്വീകരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.Also read: ശേഷാദ്രിനാഥൻ്റെ നിയമന വിവാദം: വി ഡി സതീശൻ്റെ തീരുമാനത്തിനെതിരെ കോൺ​ഗ്രസ് ദേശീയ നേതൃത്വംകഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ സമയത്തെ ബജറ്റ് വിഹിതവും എൽഡിഎഫ് സർക്കാരിന്റെ സമയത്തെ ബജറ്റ് വിഹിതവും നോക്കിയാൽ നന്നാകുമെന്ന് സർക്കാരിനോട് പ്രതിപക്ഷ നേതാവ് പറഞ്ഞു. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ബജറ്റ് വിഹിതത്തിനേക്കാൾ കൂടുതലാണ് ചെലവാക്കിയത്. ബാക്കിയുണ്ടെങ്കിൽ സ്പിൽഓവറായി ചെലവാക്കിയിട്ടുണ്ടെന്നും ഒന്നും പിടിച്ചു വെച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. റവന്യൂ കമ്മിറ്റി ഗ്രാൻഡ് ലഭിക്കാത്തതിനെത്തുടർന്ന് തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം കഴിഞ്ഞ സർക്കാർ വെട്ടി കുറച്ചിട്ടില്ല.The post തദ്ദേശ സ്ഥാപനങ്ങൾക്ക് തുക അനുവദിച്ചാൽ ശ്വാസം മുട്ടി നിൽക്കുന്ന സ്ഥാപനങ്ങൾക്ക് ആശ്വാസമാകും: പിണറായി വിജയൻ appeared first on Kairali News | Kairali News Live.