ഫിഫ ലോകകപ്പ് 2026: ഓസ്ട്രിയയെ തകർത്ത് സ്പെയിൻ പ്രീ ക്വാർട്ടർഫൈനലിൽ

Wait 5 sec.

ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രിയയെ തകർത്ത് കരുത്തരായ സ്പെയിൻ പ്രീ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. ലോസ് ഏഞ്ചൽസിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ വിജയിച്ചത്. ചൊവ്വാഴ്ച ഡാലസിൽ നടക്കുന്ന പ്രീ ക്വാർട്ടറിൽ പോർച്ചുഗലോ ക്രൊയേഷ്യയോ ആകും സ്പെയിനിന്റെ എതിരാളികൾ.കളിയുടെ തുടക്കം മുതൽ ആധിപത്യം ഉറപ്പിച്ച 2010 ജേതാക്കൾ ആദ്യപകുതിയിൽ മിക്കൽ ഒയാർസാബാൽ നേടിയ ഗോളിലൂടെ മുന്നിലെത്തി. രണ്ടാം പകുതിയുടെ 66ആം മിനുട്ടിൽ പെഡ്രോ സ്പെയിനിന്റെ ലീഡ് ഇരട്ടിച്ചപ്പോൾ 89ആം മിനുട്ടിൽ ഗോളിലൂടെ ഒയാർസാബാൽ ഓസ്ട്രിയയുടെ നെഞ്ചിലെ അവസാന ആണിയും അടിച്ചു.to be updated …The post ഫിഫ ലോകകപ്പ് 2026: ഓസ്ട്രിയയെ തകർത്ത് സ്പെയിൻ പ്രീ ക്വാർട്ടർഫൈനലിൽ appeared first on Kairali News | Kairali News Live.