ഒമാനിലെ പ്രവാസികൾക്കുള്ള പാസ്‌പോർട്ട് സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ച് ഇന്ത്യൻ എംബസി

Wait 5 sec.

ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ലഭ്യമാകുന്ന പാസ്‌പോർട്ട് സേവനങ്ങളുടെ നിരക്കുകൾ ഇന്ത്യൻ എംബസി വർധിപ്പിച്ചു. മസ്‌കറ്റിലെ ഇന്ത്യൻ എംബസി പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പ് പ്രകാരം പരിഷ്‌കരിച്ച പുതിയ നിരക്കുകൾ 2026 ജൂലൈ ഒന്നാം തീയതി മുതൽ നിലവിൽ വരും.ഔദ്യോഗിക അറിയിപ്പിലെ വിവരങ്ങൾ അനുസരിച്ച് സാധാരണ നിരക്കുകൾക്ക് പുറമെ ഒഎസ്പി സർവീസ് ചാർജായി 6.000 ഒമാനി റിയാലും ഐസിഡബ്ല്യുഎഫ് ഫീസായി 0.800 ബൈസയും അധികമായി അപേക്ഷകർ നൽകേണ്ടതുണ്ട്. എന്നാൽ ഇതിനോടൊപ്പം ഫോം പൂരിപ്പിക്കൽ, രേഖകളുടെ ഫോട്ടോകോപ്പി, ഫോട്ടോ എടുക്കൽ, കൊറിയർ സർവീസ് തുടങ്ങിയ സേവനങ്ങൾ യാതൊരുവിധ അധിക നിരക്കുകളും ഈടാക്കാതെ ഐ സി എ സി മുഖേന അപേക്ഷകർക്ക് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.സാധാരണ വിഭാഗത്തിൽ 36 പേജുകളുള്ള ഓർഡിനറി പാസ്‌പോർട്ട് പുതുക്കുന്നതിന് 53.750 ഒമാനി റിയാലും, 60 പേജുകളുള്ള ജംബോ പാസ്‌പോർട്ടിന് 72.600 ഒമാനി റിയാലും ഇനി മുതൽ നൽകേണ്ടി വരും. തത്കാൽ സേവനങ്ങൾക്ക് കീഴിൽ 36 പേജ് പാസ്‌പോർട്ടിന് 100.700 ഒമാനി റിയാലും 60 പേജ് പാസ്‌പോർട്ടിന് 119.500 ഒമാനി റിയാലുമാണ് പുതിയ നിരക്ക്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പാസ്‌പോർട്ട് സേവനങ്ങൾക്ക് അവയുടെ സ്വഭാവമനുസരിച്ച് 37.300 ഒമാനി റിയാൽ മുതൽ 53.750 ഒമാനി റിയാൽ വരെയാണ് പുതുക്കിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.The post ഒമാനിലെ പ്രവാസികൾക്കുള്ള പാസ്‌പോർട്ട് സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ച് ഇന്ത്യൻ എംബസി appeared first on Kairali News | Kairali News Live.