മുക്കത്ത് 2.3 കിലോ എംഡിഎംഎ പിടികൂടിയ കേസ്; ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍

Wait 5 sec.

കോഴിക്കോട്  | കോഴിക്കോട് മുക്കത്ത് 2.3 കിലോ എംഡിഎംഎ പിടികൂടിയ കേസില്‍ ഒരു യുവതി കൂടി അറസ്റ്റില്‍. നീലേശ്വരം മാങ്ങാപൊയില്‍ സ്വദേശിയും ഫാഷന്‍ ഡിസൈനറുമായ ഖദീജയെ (40) ആണ് നീലേശ്വരത്തുനിന്നും പോലീസ് പിടികൂടിയത്.്ഏപ്രില്‍ 2ന് മുക്കം മുണ്ടുപാറ പുല്ലമ്പാടി പറമ്പില്‍ മുഹമ്മദ് ഹനീഫയെ(36) 517 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് സംഘം പിടികൂടിയിരുന്നു. തുടര്‍ന്ന് ഇയാള്‍ താമസിച്ച മുത്താലത്തെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒന്നേമുക്കാല്‍ കിലോയോളം എംഡിഎംഎ കൂടി കണ്ടെത്തി. ഇതോടെ ആകെ 2.306 കിലോ എംഡിഎംഎ ആണ് കേസില്‍ പിടിച്ചെടുത്തത്.സംഭവത്തില്‍ ബേപ്പൂര്‍ സ്വദേശി റൈഹാനത്തും (45) നേരത്തേ അറസ്റ്റിലായിരുന്നു. മുഹമ്മദ് ഹനീഫയുടെ അടുത്ത സുഹൃത്തായ ഖദീജയുടെ ബേങ്ക് അക്കൗണ്ടിലൂടെയാണ് ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട  പണം ഇടപാടുകള്‍ നടന്നിരുന്നത്.കേസില്‍ പിടിയിലായ ഹനീഫ മേയ് 23ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ വഡോദരയില്‍ വച്ച് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. ഹനീഫ ഒളിവിലായിരുന്ന സമയത്ത് ഖദീജ സാമ്പത്തിക സഹായവും നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായി. ഫനീഫയെ പത്തു ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവില്‍ കര്‍ണാടകയിലെ കലബുറഗിയില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നുപ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.Content Highlights: A fashion designer named Khadeeja was arrested from Nileshwaram in connection with the 2.3 kg MDMA drug seizure case in Mukkam, Kozhikode. Police revealed her bank account was used for illicit financial transactions. She also assisted main accused Muhammad Haneefa while he was on the run.