മരുന്ന് മാറിനൽകിയെന്ന് ആരോപണം; കോഴിക്കോട് ചികിത്സയിലായിരുന്ന രോ​ഗി മരിച്ചു

Wait 5 sec.

കോഴിക്കോട്| നാദാപുരം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് മരുന്ന് മാറിനല്‍കിയതിനെത്തുടര്‍ന്ന് രോഗി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി ചന്ദ്രന്‍ (72) ആണ് മരിച്ചത്. നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.കഴിഞ്ഞ മാസം 23നാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചന്ദ്രന്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ നിന്ന് ഗുളികമാറി ഉറക്ക ഗുളിക നല്‍കിയെന്നും മരുന്ന് കഴിച്ചതിന് പിന്നാലെ രോഗിയുടെ ആരോഗ്യനില കൂടുതൽ മോശമാവുകയായിരുന്നു.തുടര്‍ന്ന് ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ മകള്‍ ഗാന ചന്ദ്രന്‍ നേരത്തെ തന്നെ നാദാപുരം സര്‍ക്കാര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പാതി നല്‍കിയിരുന്നു.Content Highlights:A 72-year-old patient named Chandran died at Kozhikode Medical College due to medical negligence at Nadapuram Taluk Hospital. His family alleged that the hospital authorities mistakenly administered sleeping pills instead of the prescribed medication. Relatives have filed a formal complaint.