ബഹ്റൈൻ നവകേരള മെംബർഷിപ്പ് ക്യാംപെയ്ന് തുടക്കമായി

Wait 5 sec.

മനാമ: പ്രവാസി സമൂഹത്തിനിടയിൽ സാമൂഹിക പ്രതിബദ്ധത, സാംസ്കാരിക പാരമ്പര്യം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സമന്വയിപ്പിച്ച് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ബഹ്റൈൻ നവകേരളയുടെ 2026–2027 വർഷത്തേക്കുള്ള അംഗത്വ ക്യാമ്പയിൻ ജൂലൈ 1 മുതൽ ജൂലൈ 31 വരെ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പ്രവീൺ മേൽപത്തൂരും സെക്രട്ടറി രാജ് കൃഷ്ണനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.പ്രവാസി സമൂഹത്തിന്റെ ഐക്യം, ക്ഷേമം, സാമൂഹിക പുരോഗതി എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബഹ്റൈൻ നവകേരളയുടെ വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസി മലയാളികൾക്കും ഈ മെംബർഷിപ്പ് ക്യാമ്പയിൻ മികച്ച അവസരമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.ക്യാമ്പയിന്റെ ഉദ്ഘാടനം മെംബർഷിപ്പ് സെക്രട്ടറി രജീഷ് പട്ടാഴി, ബഹ്റൈൻ നവകേരളയുടെ മുതിർന്ന അംഗവും, രക്ഷാധികാരിയുമായ ശ്രീ. അജയകുമാറിന് ആദ്യ മെംബർഷിപ്പ് ഫോം കൈമാറിക്കൊണ്ട് നിർവഹിച്ചു.ചടങ്ങിൽ  കോ-ഓർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, ട്രഷറർ ഷാജഹാൻ കരുവന്നൂർ, രക്ഷാധികാരി ഷാജി മൂതല, മുൻ പ്രസിഡന്റ് എൻ. കെ. ജയൻ, ജോയിന്റ് സെക്രട്ടറി പ്രശാന്ത് മാണിയത്, മനാമ മേഖല രക്ഷാധികാരി അഷറഫ് കുരുത്തോലയിൽ,  സെക്രട്ടറി മനോജ് മഞ്ഞക്കാല എന്നിവർ സന്നിഹിതരായിരുന്നു.നന്മയുടെ വഴിയിൽ ഒരുമിച്ച് മുന്നേറാനും സമൂഹനന്മയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകാനും ബഹ്റൈൻ നവകേരളയോടൊപ്പം കൈകോർക്കാൻ മുഴുവൻ പ്രവാസി മലയാളികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.The post ബഹ്റൈൻ നവകേരള മെംബർഷിപ്പ് ക്യാംപെയ്ന് തുടക്കമായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.