ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ ജൂലൈ ആറ് വരെ മഴ

Wait 5 sec.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായാണ് ന്യൂനമർദം രൂപപ്പെട്ടത്. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിക്കാനാണ് സാധ്യത. ഇതിന്റെ ഫലമായി ഇന്ന് മുതൽ ജൂലൈ ആറ് വരെ കേരളം, മാഹി എന്നിവിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് മൂന്ന് ജില്ലകളിലാണ് നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് മ‍ഴ മുന്നറിയിപ്പുള്ളത്. മറ്റു ജില്ലകളിൽ നിലവിൽ അലേർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.ALSO READ: ‘മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ചയാൾക്ക് മുഖ്യമന്ത്രി ഓഫീസിലേക്ക് എളുപ്പം കയറി ചെല്ലാന്‍ കഴിയുന്നത് സങ്കടകരം’; വി.ഡി സതീശനെ ഷാജന്‍ സ്‌കറിയ സന്ദര്‍ശിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിവരുന്ന രണ്ടു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കാറ്റിന്റെ വേഗത കൂടാനും സാധ്യതയുണ്ട്. അതിനാൽ തീരദേശ മേഖലയ്ക്കും മലയോര മേഖലക്കും പ്രത്യേക ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിച്ചേക്കും. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൾ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ശനിയാഴ്ച വരെയാണ്  വിലക്കേർപ്പെടുത്തിയത്.The post ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ ജൂലൈ ആറ് വരെ മഴ appeared first on Kairali News | Kairali News Live.