കര്‍ണാടകയില്‍ ക്വാറിയിലെ കൂറ്റന്‍ പാറക്കല്ലുകള്‍ തൊഴിലാളികളുടെ ദേഹത്തേക്ക് വീണു; ഒമ്പത് മരണം

Wait 5 sec.

ബെംഗളുരു|കര്‍ണാടകയില്‍ ക്വാറിയിലെ കൂറ്റന്‍ പാറക്കല്ലുകള്‍ തൊഴിലാളികളുടെ ദേഹത്തേക്ക് വീണ് ഒമ്പതു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ബഹുഭൂരിപക്ഷവും ബിഹാര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളുരു സൗത്ത് താലൂക്കിലെ മദപട്ടണയിലെ കാവേരി ക്രഷര്‍ ആന്റ് ക്വാറിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.കൂറ്റന്‍  പാറക്കല്ലുകള്‍ ക്വാറിയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. നേരത്തെ പൊളിച്ചു മാറ്റിയ പാറക്കല്ലുകള്‍ മുകളില്‍ ട്രാക്ടര്‍ ഉപയോഗിച്ച് മാറ്റുകയായിരുന്നു. ഇതിനിടെ പാറക്കല്ലുകള്‍ താഴെ ജോലി ചെയ്യുന്നവരുടെ ദേഹത്ത് പതിക്കുകയായിരുന്നു.അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ക്വാറിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാറക്കഷണങ്ങള്‍ക്കിടയില്‍ കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.Content Highlights:Nine workers were killed and five injured after massive boulders collapsed at a quarry in Madapatana near Bengaluru. Most of the deceased laborers are reportedly natives of Bihar. Rescue operations are underway at the site to check if more workers are trapped under the debris.