ഭുവനേശ്വർ: ഓഡീഷയെ ആഗോള അലൂമിനിയം ഹബാക്കി മാറ്റുന്നതിനുള്ള വമ്പൻ പദ്ധതിയുമായി അദാനി എന്റർപ്രൈസസ്. ഏകദേശം 1.08 ലക്ഷം കോടി രൂപ (11.5 ബില്യൺ ഡോളർ) നിക്ഷേപത്തിൽ സംയോജിത ഗ്രീൻഫീൽഡ് അലുമിനിയം പദ്ധതിയ്ക്കുള്ള ധാരണാപത്രത്തിൽ അദാനി ന്റർപ്രൈസസും ഇന്റർനാഷണൽ റിസോഴ്സസ് ഹോൾഡിംഗും ഒഡീഷ സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. മെറ്റലർജി മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമായിരിക്കും ഇത്. ഇതിലൂടെ അലുമിന റിഫൈനറിയും സ്മെൽറ്ററും ഉൾപ്പെടെയുള്ള പ്ലാന്റ് വഴി 53,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദാനി ഗ്രൂപ്പ് പറയുന്നു.പ്രതിവർഷം 4 ദശലക്ഷം മെട്രിക് ടൺ അലൂമിനിയം ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. അലുമിന റിഫൈനറി, അലുമിനിയം സ്മെൽറ്റർ, 4,000 മെഗാവാട്ട് ക്യാപ്റ്റീവ് പവർ പ്ലാന്റ്, ഒരു ഡൗൺസ്ട്രീം മാനുഫാക്ചറിംഗ് പാർക്ക് എന്നിവ ഉൾപ്പെടുന്നതാണ് ഈ പദ്ധതി.ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, വ്യവസായ, നൈപുണ്യ വികസന, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി സമ്പത്ത് ചന്ദ്ര സ്വെയ്ൻ, ഒഡീഷ സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.Also Read- ലോകത്തിലെ ഏറ്റവും വലിയ സംയോജിത അലുമിനിയം വ്യവസായ പദ്ധതികളിലൊന്ന് ഒഡീഷയിൽ സ്ഥാപിക്കും: കരൺ അദാനിഐഎച്ച്സി സിഇഒയും മാനേജിംഗ് ഡയറക്ടറും ബോർഡ് അംഗവുമായ സയ്യിദ് ബസാർ ഷുഇബ്, ഐആർഎച്ച് സിഇഒ അലി റഷീദ് അൽ റാഷ്ദി, ഇപോയിന്റ് സീറോ സിഇഒ മുഹമ്മദ് ഹെഷാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (എപിഎസ്ഇഇഎസ്) മാനേജിംഗ് ഡയറക്ടറും അദാനി സിമന്റ് ഡയറക്ടറുമായ കരൺ അദാനി, അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) എക്സിക്യൂട്ടീവ് ഡയറക്ടർ സാഗർ അദാനി എന്നിവർ അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു.രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഏകദേശം 66,000 കോടി രൂപയുടെയും രണ്ടാം ഘട്ടത്തിൽ 44,000 കോടി രൂപയുടെയും നിക്ഷേപമായിരിക്കും കൊണ്ടുവരിക. പദ്ധതിയുടെ പ്ലാന്‍റുകൾ നിർമിക്കുന്ന ഘട്ടത്തിൽ ഏകദേശം 35,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് പറയുന്നു.ഈ പദ്ധതിയിൽ അദാനി എന്റർപ്രൈസസുമായി സഹകരിക്കുന്ന റിസോഴ്സസ് ഹോൾഡിംഗ്, അദാനി ഗ്രീൻ എനർജിയുമായി രാജ്യത്ത് ഉടനീളം പുനരുപയോഗ ഊർജ്ജ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.The post ഒഡീഷയെ ആഗോള അലൂമിനിയം ഹബ്ബാക്കി മാറ്റും; 1.08 കോടി രൂപയുടെ പദ്ധതിയുമായി അദാനി എന്റർപ്രൈസസ് appeared first on Kairali News | Kairali News Live.