പകർച്ചവ്യാധി വ്യാപനത്തിൽ പകച്ച് കേരളം; പനിക്ക് ഇന്ന് ചികിത്സ തേടിയത് 12,276 പേർ

Wait 5 sec.

കേരളത്തിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നത് തുടരുന്നു. ഇന്ന് മാത്രം പനിക്ക് ചികിത്സ തേടിയത് 12,276 പേരാണ്.97 പേർക്ക് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 313 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുമാണ്. ആറു പേർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു. കോഴിക്കോട് നാലു പേർക്കും പാലക്കാട് പത്തനംതിട്ട ജില്ലകളിൽ ഓരോ കേസുമാണ് റിപ്പോർട്ട് ചെയ്തത്.Also Read: വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ അനുമതി ഇല്ലാതെ ഓഹരി വിറ്റതെങ്ങനെയെന്ന് അദാനി മറുപടി പറയണം; എതിർപ്പുമായി കെ സി വേണു​ഗോപാൽഅതേസമയം, 13 പേർക്ക് എലിപ്പനിയും 7 പേർക്ക് മലേറിയയും 24 പേർക്ക് മഞ്ഞപ്പിത്തം,88 പേർക്ക്ഇൻഫ്ലുവൻസ എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം മൂന്നു ലക്ഷത്തിലധികം ആളുകളാണ് പനിക്ക് ചികിത്സ തേടിയത്.The post പകർച്ചവ്യാധി വ്യാപനത്തിൽ പകച്ച് കേരളം; പനിക്ക് ഇന്ന് ചികിത്സ തേടിയത് 12,276 പേർ appeared first on Kairali News | Kairali News Live.