വിഴിഞ്ഞം ഓഹരിക്കൈമാറ്റം: അദാനിയെ അതൃപ്തിയറിയിച്ച് തടിതപ്പാനോ മുഖ്യമന്ത്രിയുടെ നീക്കം?

Wait 5 sec.

വിഴിഞ്ഞത്തെ അദാനി ​ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റ നീക്കങ്ങളും ഇതൊന്നും താനറിഞ്ഞില്ലെന്ന് കൈമലർത്തിയ മുഖ്യമന്ത്രിയുടെ നിലപാടുകളുമാണ് ഇന്ന് കേരളത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. അദാനി വിഴിഞ്ഞം പോർട്ടിന്റെ 49 ശതമാനം ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‍സി)ക്ക് നൽകുന്നതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷ വിമർശനമാണ് നിയമസഭയിൽ ഉയർത്തിയത്. ഇപ്പോഴിതാ അദാനി ​ഗ്രൂപ്പിന്റെ പ്രഖ്യാപനത്തിൽ അതൃപ്തി അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ.സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എ.വി.പി.പി.എല്‍) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായത് എന്നാണ് വി ഡി സതീശന്റെ വാദം. കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കുമെന്നും വി ഡി സതീശൻ പറയുന്നുണ്ട്.എന്നാൽ അതൃപ്തിയറിയിച്ച് തടിതപ്പാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന തരത്തിൽ വിമർശനം ശക്തമാണ്. തുറമുഖ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നീക്കം വിഴിഞ്ഞത്ത് നടക്കില്ലെന്നത് ഉറപ്പാണ് എന്നിരിക്കെ അദാനി ​ഗ്രൂപ്പിനെ പേരിന് അതൃപ്തി അറിയിച്ച് വിഷയം ഒതുക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. ഇതിനിടെ വി ഡി സതീശന്റെ മം​ഗലാപുരം യാത്രയും വലിയ ചർച്ചയാവുകയാണ്. ചാർട്ടേഡ് ഫ്ലൈറ്റിലെ വി ഡി സതീശന്റെ യാത്ര വിഴിഞ്ഞം ഡീലിനായിരു്നനോ എന്നാണ് ഉയർന്നുവരുന്ന വാർത്തകൾ. ഇത് മുന്നിൽക്കണ്ടാണ് വി ഡി സതീശൻ തുറമുഖ വകുപ്പ് തന്റെ കൈയിൽ ഭദ്രമാക്കിയതെന്നും വിമർശനം ഉയരുന്നുണ്ട്.The post വിഴിഞ്ഞം ഓഹരിക്കൈമാറ്റം: അദാനിയെ അതൃപ്തിയറിയിച്ച് തടിതപ്പാനോ മുഖ്യമന്ത്രിയുടെ നീക്കം? appeared first on Kairali News | Kairali News Live.