ഇന്ത്യൻ പാസ്പോർട്ട്, വീസാ സേവനങ്ങൾ ഇനി അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും മാത്രമായിരിക്കും ലഭ്യമാകുക എന്ന് ഇന്ത്യൻ എംബസി അറിയിച്ചു.പാസ്‌പോർട്ട്, വീസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ നേരിട്ട് എംബസിയോ കോൺസുലേറ്റ് വഴിയോ പരിമിതമായ തോതിൽ ലഭ്യമാക്കും.Also Read: കുവൈത്തിൽ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിരാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുക. മുൻകൂട്ടി അപ്പോയിൻ്റ്‌മെൻ്റുകൾ ആവശ്യമില്ല. എന്നാൽ ആദ്യം വരുന്നവർക്ക് ആയിരിക്കും മുൻഗണന. തിരക്ക് ഒഴിവാക്കാൻ അപേക്ഷകന് മാത്രമേ എംബസിയിലേക്കും കോൺസുലേറ്റിലേക്കും പ്രവേശനമുള്ളൂ എന്ന് അധികൃതർ അറിയിച്ചു.വർധിപ്പിച്ച പാസ്‌പോർട്ട് സേവന നിരക്കുകൾ ഇതിനകം നിലവിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. The post ഇന്ത്യൻ പാസ്പോർട്ട്, വീസാ സേവനങ്ങൾ ഇനി അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും മാത്രം appeared first on Kairali News | Kairali News Live.