‘അമ്മ’യിലെ പ്രതിസന്ധി; തൻ്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് ശ്വേതാ മേനോൻ

Wait 5 sec.

താര സംഘടനയായ അമ്മയിലെ പ്രതിസന്ധിയിൽ പ്രതികരണവുമായി ശ്വേതാ മേനോൻ. തൻ്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് ശ്വേതാ മേനോൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു പ്രതികരണം.താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും ‘അമ്മ’യെ അനാഥമാക്കിയിട്ടില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു. തങ്ങളുടെ കമ്മിറ്റി രാജിവെക്കണമെന്ന അജണ്ടയുമായാണ് ചിലർ ജനറൽബോഡി യോഗത്തിലേക്ക് വന്നതെന്നും ശ്വേതാ കുറിച്ചു.അമ്മ നിയമാവലിയിൽ എഡി-എച്ച്ഒസി കമ്മിറ്റി ഇല്ലെന്നും നിയമാവലിയിൽ ഇല്ലാത്ത കമ്മിറ്റി എങ്ങനെ നിലവിൽ വന്നെന്നും ശ്വേതാ ചോദിച്ചു. എഡി – എച്ച്ഒസി കമ്മറ്റി നിയമ വിരുദ്ധമാണെന്നും പ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ലെന്നും ശ്വേതാ പറഞ്ഞു.Also Read: താരസംഘടനയായ ‘അമ്മ’യിൽ പ്രതിസന്ധി; ശ്വേതാ മേനോൻ ഔദ്യോഗികമായി രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടിജൂലൈ ഒന്നിന് നൽകേണ്ട കൈനീട്ടം കൃത്യമായി എത്തിച്ചിട്ടുണ്ടെന്നും അമ്മയെ ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു.The post ‘അമ്മ’യിലെ പ്രതിസന്ധി; തൻ്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് ശ്വേതാ മേനോൻ appeared first on Kairali News | Kairali News Live.