നീറ്റിന് പിന്നാലെ നെറ്റിലും പ്രശ്‌നങ്ങള്‍; പിഴവുകളുടെ ഘോഷയാത്രയെന്ന് വിദ്യാര്‍ഥികള്‍

Wait 5 sec.

ന്യൂഡല്‍ഹി | നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ദേശീയ പരീക്ഷാ ഏജന്‍സി നടത്തിയ മറ്റൊരു പരീക്ഷയായ യുജിസി നെറ്റിലും പാകപ്പിഴ. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന യുജിസി നെറ്റ് ചോദ്യപ്പേപ്പറില്‍ പിഴവുകളുടെ ഘോഷയാത്രയാണെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ഇംഗ്ലീഷ്, സോഷ്യോളജി, സൈക്കോളജി പരീക്ഷകളിലാണ് പ്രശ്‌നങ്ങളുള്ളത്. സോഷ്യോളജി പരീക്ഷയില്‍ പ്രശസ്തരുടെ പേരുകളില്‍ അക്ഷരത്തെറ്റും വ്യാകരണ പിശകും വ്യാപകമായിരുന്നു. സോഷ്യോളജിയിലെ പകുതിയോളം ചോദ്യങ്ങളിലും അക്ഷരത്തെറ്റുകളും വ്യാകരണ പിഴവുകളുമുണ്ട്. സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകളിലാണ് വലിയ തെറ്റുകള്‍ സംഭവിച്ചിരിക്കുന്നത്.ജോര്‍ജ് റിറ്റ്സറുടെ പേര് ‘പുറ്റ്സര്‍’ എന്നും, ടാല്‍ക്കോട്ട് പാര്‍സണ്‍സ് എന്നത് ‘പാര്‍സോ’ എന്നും, ജി എസ് ഘുര്യേ എന്നത് ‘ഘുന്‍യേ’ എന്നുമാണ് ചോദ്യപേപ്പറില്‍ നല്‍കിയിരിക്കുന്നത്. എ ആര്‍ ദേശായിക്ക് എ കെ ദേശായി എന്നും നുസ്ബാം എന്നത് നുസ്ബൗട്ട് എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് പരീക്ഷിയില്‍ 150 ചോദ്യങ്ങളില്‍ 67 എണ്ണവും 2024-ലേതാണ്. ഓപ്ഷനുകളുടെ ക്രമം പോലും മാറ്റിയിട്ടില്ലെന്നും ആരോപണമുണ്ട്. സൈക്കോളജി പേപ്പറിന് ഹാജരായ പരീക്ഷാര്‍ഥികളും പരീക്ഷയുടെ സ്വഭാവത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. ചോദ്യങ്ങള്‍ പലതും നിര്‍ദിഷ്ട സിലബസില്‍ നിന്ന് പുറത്തായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എ ഐ ഉപയോഗിച്ച് ചോദ്യങ്ങള്‍ തയ്യാറാക്കിയതാകാമെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.ഒരു പരീക്ഷ പോലും കൃത്യമായി നടത്താന്‍ കഴിയാത്ത സര്‍ക്കാരാണ് അധികാരത്തിലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. പദവിയിലിരിക്കാന്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് നാണമില്ലേയെന്നും എന്‍ ടി എ പിരിച്ചുവിടണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ എന്‍ ടി എ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, രോപണങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പരാതി ലഭിച്ചാല്‍ വിലയിരുത്തി ആവശ്യമെങ്കില്‍ തെറ്റായ ചോദ്യങ്ങള്‍ റദ്ദാക്കുമെന്നുമാണ് എന്‍ ടി എ വൃത്തങ്ങള്‍ പറയുന്നത്.എന്‍ ടി എക്ക് നിയമപരമായ പദവി നല്‍കണംനാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് (എന്‍ ടി ) നിയമപരമായ പദവി നല്‍കണമെന്ന് വിദ്യാഭ്യാസം, സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍, കായികം എന്നിവ സംബന്ധിച്ച പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ വാദിച്ചു. കോണ്‍ഗ്രസ്സ് അംഗം മുകുള്‍ വാസ്‌നിക് അധ്യക്ഷനായ സമിതിയാണിത്. നീറ്റ്-യുജി പോലുള്ള വലിയ പരീക്ഷകള്‍ ഒറ്റക്ക് കൈകാര്യം ചെയ്യുന്നതിന് പരീക്ഷാ ബോഡിക്ക് ശക്തമായ നിയമപരമായ അധികാരങ്ങളും സ്ഥാപന സ്വാതന്ത്ര്യവും ആവശ്യമാണെന്നാണ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്.നീറ്റ് പരീക്ഷ നടത്തുന്നത് പരിഷ്‌കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമതിയുടെ അധ്യക്ഷനും ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാനുമായ ആര്‍ രാധാകൃഷ്ണന്‍, എന്‍ ടി എ ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിംഗ്, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി വിനീത് ജോഷി എന്നിവര്‍ സമിതിക്ക് മുന്നില്‍ ഹാജരായി. തന്റെ സമിതി ശിപാര്‍ശ ചെയ്ത പരിഷ്‌കാരങ്ങളെക്കുറിച്ച് രാധാകൃഷ്ണന്‍ പാര്‍ലിമെന്ററി സമിതിക്ക് മുമ്പാകെ വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് മുതല്‍ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെ മുഴുവന്‍ സര്‍ക്കാരും അതിന്റെ പിന്നില്‍ അണിനിരന്നതു കൊണ്ടാണ് നീറ്റ് യുജി പുനപ്പരീക്ഷയുടെ വിജയകരമായ നടത്തിപ്പ് സാധ്യമായതെന്ന് പാര്‍ലിമെന്ററി സമിതിയിലെ അംഗങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.ഭാവിയില്‍ സമാനമായ ഉയര്‍ന്ന തലത്തിലുള്ള പരീക്ഷകള്‍ എന്‍ ടി എ സ്വതന്ത്രമായി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, നിയമപരമായ അധികാരവും സ്ഥാപനപരമായ സ്വാതന്ത്ര്യവും ഏജന്‍സിക്ക് ആവശ്യമാണെന്ന് അംഗങ്ങള്‍ പറഞ്ഞു. കെ സി വേണുഗോപാല്‍ എം പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റിയിലും പരീക്ഷാ ക്രമക്കേടുകളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവെങ്കിലും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വ്യക്തമായ മറുപടിയുണ്ടായില്ല.Content Highlights:Following the massive controversies surrounding the NEET exam, severe issues and technical glitches have now been reported in the NET exam as well. Students have come forward labeling the continuous operational errors as a procession of absolute failures by the authorities. The growing unrest has sparked intense nationwide discussions regarding the credibility of national-level competitive examinations.