ജർമ്മനി ലോകഫുട്ബോളിലെ വൻശക്തിയല്ലാതായി മാറിയോ?

Wait 5 sec.

നാല് തവണ ലോക ചാംപ്യൻമാർ, ഏതൊരു ടീമും ഭയപ്പെടുന്ന താരനിര, ആക്രമണവും പ്രതിരോധവും മധ്യനിരയും ഒരുപോലെ സമന്വയിക്കുന്ന ലൈനപ്പ്… അതെ, ലോകഫുട്ബോളിൽ ശക്തമായ സാനിദ്ധ്യമായിരുന്നു എക്കാലവും ജർമ്മനി. എന്നാൽ ഇന്ന് അവർ കരുത്തരായ എതിരാളികൾ അല്ലാതായി മാറിയിരിക്കുന്നു. കളിക്കളത്തിൽ അനിശ്ചിതത്വം ജർമ്മനിയുടെ മുഖമുദ്രയായി. ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ദുർബലരായ കുറസാവോയെ 7-1ന് തോൽപിച്ചാണ് തുടങ്ങിയതെങ്കിലും കരുത്തരായ എതിരാളികൾ വന്നതോടെ ജർമ്മനിയുടെ പെരുമയ്ക്ക് മങ്ങലേൽക്കാൻ തുടങ്ങി.ഐവറി കോസ്റ്റിനെതിരായ രണ്ടാം മത്സരത്തിൽ ഒരുഗോളിന് പിന്നിട്ട് നിന്നശേഷം ഇഞ്ചുറിടൈമിൽ നേടിയ ഗോളിലാണ് ജർമ്മനി 2-1ന് കടന്നുകൂടിയത്. അവസാന മത്സരത്തിൽ ഇക്വഡോറിനോട് 2-1ന് തോൽക്കുകയും ചെയ്തു. രണ്ടാം മിനിട്ടിൽ ലീഡ് നേടിയ ശേഷമാണ് രണ്ടു ഗോൾ വഴങ്ങി ജർമ്മനി തോൽവി ഏറ്റുവാങ്ങിയത്. ഒടുവിൽ നോക്കൌട്ട് റൌണ്ടിൽ, പരാഗ്വേയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയം സമ്മതിച്ച് ജർമ്മനി തുടർച്ചയായ മൂന്നാം ലോകകപ്പിലും സെമിയോ ഫൈനലോ കാണാതെ പുറത്തായിരിക്കുന്നു. ലോക റാങ്കിങിൽ 34ആം സ്ഥാനത്തുള്ള പരാഗ്വേയോടാണ് ജർമ്മനി തോറ്റതെന്ന് കൂടി നമ്മൾ കാണേണ്ടതുണ്ട്.പ്രധാന ടൂർണമെന്റുകളിലെ ഏഴ് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ആറെണ്ണത്തിലും വിജയിച്ച ചരിത്രമാണ് എതിരാളികൾക്ക് മേൽ എക്കാലത്തും മാനസികാധിപത്യം പുലർത്തുന്ന ജർമ്മനിയ്ക്ക് പറയാനുള്ളത്. 1976 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ചെക്കോസ്ലോവാക്യയോട് തോറ്റതിന് ശേഷം തുടർച്ചയായി ആറ് തവണയാണ് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ജർമ്മനി വിജയഗാഥ രചിച്ചത്. ലോകകപ്പിൽ ഒരിക്കലും ഷൂട്ടൗട്ടിൽ തോറ്റിട്ടില്ലാത്ത ടീമാണ് ജർമ്മനിയെന്നതാണ് മറ്റൊരു വസ്തുത.പൊതുവെ വമ്പൻമാരെന്ന് കണക്കാക്കുന്ന ജർമ്മനിക്കെതിരായ ഈ വിജയം പരാഗ്വേയ്ക്ക് ഒരു മധുരപ്രതികാരം കൂടിയാണ്. 2002 ലോകകപ്പിലെ പ്രീ ക്വാർട്ടറിൽ ജർമ്മനി പരാഗ്വേയെ 1-0 ന് പരാജയപ്പെടുത്തിയിരുന്നു. അന്നത്തെ തോൽവിക്ക് ഏകദേശം കാൽ നൂറ്റാണ്ടിനുശേഷം, പരാഗ്വേ പ്രതികാരം ചെയ്തിരിക്കുന്നു. 2014-ൽ ബ്രസീലിൽ നടന്ന ഫൈനലിൽ ജർമ്മനി അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് നാലാം ലോകകിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് ജർമ്മനിയുടെ നോക്കൗട്ടിൽ കടന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.Also Read- ഫിഫ ലോകകപ്പ് 2026: ജർമനിയെ അട്ടിമറിച്ച് പരാഗ്വേ പ്രീ ക്വാർട്ടറിൽജർമ്മനിയുടെ പ്രഭാവത്തിന് മങ്ങലേൽക്കുന്നത് ലോകകപ്പിൽ മാത്രമല്ല, ഇക്കഴിഞ്ഞ യൂറോകപ്പിലും ജർമ്മനിയുടെ പ്രയാണം ക്വാർട്ടർ ഫൈനൽ വരെ മാത്രമായിരുന്നു. ക്വാർട്ടറിൽ സ്വന്തം നാട്ടുകാരുടെ മുന്നിൽവെച്ച് ജർമ്മനി സ്പെയിനോട് തോറ്റ് പുറത്താകുകയായിരുന്നു. 2021ലെ യൂറോകപ്പിൽ ജർമ്മനിയുടെ പോരാട്ടം പ്രീക്വാർട്ടറിൽ അവസാനിച്ചിരുന്നു. അന്ന് ഇംഗ്ലണ്ടിനോടാണ് അവർ തോറ്റത്.ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കിരീടം നേടിയിട്ടുള്ള ടീമുകളുടെ പട്ടികയിൽ ഇറ്റലിക്കൊപ്പം രണ്ടാമതാണ് ജർമ്മനിയുടെ സ്ഥാനം. ലോകഫുട്ബോളിലെ ഫാബ് ഫോർ എടുത്താൽ അതിൽ ഒന്ന് ജർമ്മനിയാണെന്ന് നിസംശയം പറയാമായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അതിന് സാധിക്കുമോയെന്ന് സംശയമാണ്. അതെ ജർമ്മനി ലോകഫുട്ബോളിൽ ഒരു വൻശക്തി അല്ലാതായിരിക്കുന്നു.The post ജർമ്മനി ലോകഫുട്ബോളിലെ വൻശക്തിയല്ലാതായി മാറിയോ? appeared first on Kairali News | Kairali News Live.