വർക്കല ചേന്നൻകോട് ഒറ്റൂരിൽ വയോധികർക്ക് തീപ്പൊള്ളലേറ്റ് ദാരുണാന്ത്യം. ചേന്നൻകോട് സ്വദേശി സുകുമാരൻ, ഓമന എന്നിവരാണ് മരിച്ചത്. ഓമനയുടെ ഭർത്താവിൻറെ സഹോദരനാണ് സുകുമാരൻ.ഓമനയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന് ഇവർ ഒരുമിച്ചായിരുന്നു താമസം. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീപിടിച്ചാണ് മരണപ്പെട്ടത്.also read:തെരുവുനായ ആക്രമണം രൂക്ഷം, എരുമേലി കെഎസ്ആർടിസി സ്റ്റാന്റിൽ ബസ് കാത്തുനിന്ന സഹോദരങ്ങൾക്ക് കടിയേറ്റുഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ വീടിനുള്ളിൽ നിന്നും പുക വരുന്നത് കണ്ട് സമീപത്തുള്ളവർ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ ഫയർഫോഴ്സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി തീ അണച്ചു. കല്ലമ്പലം പൊലീസ് തുടർനടപടികൾ സ്വീകരിക്കുകയാണ്.ENGLISH SUMMARY : Elderly people died in a fire in Varkala’s Chennancode Ottoor. The deceased were identified as Sukumaran and Omana, natives of Chennancode. Sukumaran is the brother of Omana’s husband. Omana’s husband had died earlier. They lived together after that. They died after a liquid like kerosene was poured on their bodies and caught fire.The post തിരുവനന്തപുരത്ത് തീപ്പൊള്ളലേറ്റ് വയോധികർക്ക് ദാരുണാന്ത്യം, സംഭവം ഇന്ന് ഉച്ചയോടെ appeared first on Kairali News | Kairali News Live.