നിങ്ങളുടെ വാഹനത്തിന് മൈലേജ് കുറയുന്ന പോലെ തോന്നാറുണ്ടോ എങ്കിൽ അതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ ഇത് കൃത്യമായി പരിഹരിച്ചു പോകാവുന്നതാണ്. വാഹനത്തിൻ്റെ മൈലേജും നാം ഉപയോഗിക്കുന്ന പെട്രോളും തമ്മിൽ ബന്ധമുണ്ട്. സ്ഥിരമായി ഒരു സ്ഥലത്തു നിന്നാണ് പെട്രോൾ അടിക്കുന്നതെങ്കിൽ അത് വാഹനത്തിന് മികച്ച മൈലേജ് തരാൻ സഹായിക്കും.കാരണം പെട്രോളിൻ്റെ ശുദ്ധത സാന്ദ്രത എന്നിവ വാഹനത്തിൻ്റെ മൈലേജിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്. ചെല പെട്രോൾ പമ്പുകളിൽ ഉയർന്ന ലാഭത്തിനായി പെട്രോളിൽ വലിയ അളവിൽ എഥനോളോ മറ്റ് ലായനികളോ ഉപോയോഗിക്കുന്നുണ്ട്. ഇന്ധനത്തിൽ മായം ചേർക്കുമ്പോൾ വാഹനത്തിൻ്റെ കൃത്യമായ പെർഫോമൻസിലേക്ക് എത്തുന്നതിന് വേണ്ടി വാഹനത്തിന് കൂടുതൽ ഇന്ധനം കത്തിക്കേണ്ടി വരുന്നു.Also read: മുതിർന്നവർക്ക് കാറിൽ കയറാൻ ബുദ്ധിമുട്ടുണ്ടോ? എന്നാൽ പരിഹാരം ഇതാഇതിലൂടെ 15 ശതമാനം വരെ മൈലേജ് വാഹനത്തിൽ കുറയാനുള്ള സാധ്യതയുണ്ട്. പെട്ടെന്നുള്ള ആക്സിലറേഷനും ബ്രേക്കിങും മൈലേജിനെ ബാധിക്കും. മിതമായ രീതിയിൽ ഒരേ പോലെ അനുയജ്യമായ ഗിയറിൽ തന്നെ വാഹനമോടിക്കുകയാണെങ്കിൽ അത് മൈലേജ് കൂട്ടാൻ സഹായിക്കും.The post മൈലേജ് കുറയുന്നതായി തോന്നാറുണ്ടോ? കാരണങ്ങളുണ്ട്; പെട്രോൾ അടിക്കുമ്പോൾ ശ്രദ്ധിക്കണം appeared first on Kairali News | Kairali News Live.