യു എ ഇയിൽ ലൈസൻസ് സ്വന്തമാക്കി പതിനയ്യായിരത്തോളം ഡിജിറ്റൽ കണ്ടന്റ്ക്രിയേറ്റർമാർ

Wait 5 sec.

ദുബൈ| യു എ ഇ യുടെ ഡിജിറ്റൽ മീഡിയ രംഗം കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ പതിനയ്യായിരത്തിലധികം ഡിജിറ്റൽ കണ്ടന്റ്ക്രിയേറ്റർമാർക്ക് ലൈസൻസ് നൽകിയതായി അധികൃതർ അറിയിച്ചു. തൊണ്ണൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ് ഈ ലൈസൻസ് സ്വന്തമാക്കിയത്. “മുഅ്്ലിൻ’ (അഡ്വർടൈസർ) പെർമിറ്റ് സംവിധാനം നിലവിൽ വന്നതിന് ശേഷമുള്ള കണക്കാണിതെന്ന് നാഷണൽ മീഡിയ ഓഫീസ് വൈസ് ചെയർമാൻ മുഹമ്മദ് സഈദ് അൽ ശെഹ്ഹി വ്യക്തമാക്കി.ദുബൈ പ്രസ് ക്ലബ്ബും നാഷണൽ മീഡിയ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടന്റ് ക്രിയേറ്റർമാരെ നിയന്ത്രിക്കാനല്ല, മറിച്ച് ഈ മേഖലയെ കൂടുതൽ വ്യവസ്ഥാപിതമാക്കാനാണ് പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയത്. ഇതുവഴി ക്രിയേറ്റർമാർ നിർമിക്കുന്ന ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ അവരെ തരംതിരിക്കാനും കൃത്യമായ ഒരു ഡാറ്റാബേസ് തയ്യാറാക്കാനും ആദ്യമായി അധികൃതർക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.നാല് പതിറ്റാണ്ടുകൾക്കുശേഷം 2023 ലാണ് യു എ ഇ മാധ്യമ നിയമങ്ങളിൽ സമഗ്രമായ പരിഷ്‌കാരം വരുത്തിയത്. ആധുനിക ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിൽ നിക്ഷേപകരെയും പ്രതിഭകളെയും ആകർഷിക്കുകയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിട്ടത്. പുതിയ നിയമപ്രകാരം പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. മാധ്യമരംഗത്തെ നിയമലംഘനങ്ങൾക്ക് ക്രിമിനൽ നടപടികളും തടവുശിക്ഷയും ഒഴിവാക്കി പകരം ഭരണപരമായ പിഴകൾ മാത്രമാക്കി ചുരുക്കി, ഏത് രാജ്യക്കാർക്കും യു എ ഇ യിൽ പൂർണ മാധ്യമ ഉടമസ്ഥാവകാശം അനുവദിച്ചു. കൂടാതെ വിവിധ എമിറേറ്റുകളിലെ പ്രാദേശിക മാധ്യമ അതോറിറ്റികൾക്ക് കൂടുതൽ നിയന്ത്രണാധികാരങ്ങൾ കൈമാറുകയും ചെയ്തു.മാധ്യമപ്രവർത്തകർക്കും ക്രിയേറ്റർമാർക്കുമായി 20 നിർദിഷ്ട ഉള്ളടക്ക മാനദണ്ഡങ്ങൾ പുതിയ നിയമത്തിൽ നിഷ്‌കർഷിക്കുന്നുണ്ട്. ഇത് അവരുടെ സർഗാത്മകതയെ തടസ്സപ്പെടുത്താതെ തന്നെ വ്യക്തമായ മാർഗനിർദേശം നൽകാൻ സഹായിക്കും. യു എ ഇ യിൽ നിർമിക്കപ്പെടുന്ന ഓരോ ഉള്ളടക്കവും രാജ്യത്തിന്റെ പ്രതിച്ഛായയെ സ്വാധീനിക്കുന്നതാണെന്നും അതിനാൽ ഉത്തരവാദിത്തമുള്ളതും ഗുണനിലവാരമുള്ളതുമായ ഉള്ളടക്കങ്ങൾ നിർമിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.Content Highlights:The UAE has issued over 15,000 digital content creator licenses to influencers from 90 countries under the Muatlin permit system. This initiative by the National Media Office aims to organize the digital media sector and create a structured database. The updated 2023 media laws replace jail time with administrative fines and allow full media ownership.