സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ചനിലയിൽ കണ്ടെത്തി; സംഭവം തൃശൂരിൽ

Wait 5 sec.

തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി. വെളിയന്നൂരിലുള്ള നിയറെസ്റ് ലോഡ്ജിൽ ആണ് സംഭവം.തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതിയാണ് മരിച്ചത്. ജൂൺ 27നാണ് യുവതി ഹോട്ടലിൽ മുറിയെടുത്തത്. ഇന്ന് മുറിയുടെ വാതിൽ തുറക്കാതെയതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.also read:പല വാർഡുകളിലും വെള്ളമില്ല, നിലത്തിരിക്കാൻ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾ ദുരിതത്തിൽപൊലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയിൽ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്. മുറിയെടുക്കുമ്പോൾ കൂടെ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഉണ്ടായിരുന്നു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്.updating…The post സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ചനിലയിൽ കണ്ടെത്തി; സംഭവം തൃശൂരിൽ appeared first on Kairali News | Kairali News Live.