വൺപ്ലസി​ന്റെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങി; അറിയാം വൺപ്ലസ് എൻ6 ​ന്റെ വിലയും പ്രത്യേകതകളും

Wait 5 sec.

വൺപ്ലസ് പുറത്തിറക്കിയ പുതിയ വൺപ്ലസ് എൻ6 ഇന്ത്യയിൽ പുറത്തിറങ്ങി. വൺപ്ലസി​ന്റെ പുതിയ എൻ സീരീസിൽ വരുന്ന ആദ്യ ഫോണായ വൺപ്ലസ് എൻ6 മികച്ച ബാറ്ററിയോട് കൂടിയാണ് എത്തിയിരിക്കുന്നത്. 22,999 രൂപ മുതലാണ് ഈ ഫോണി​ന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. 4ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയ​ന്റിനാണ് 22,999 രൂപ വില വരുന്നത്. അതേസമയം, 6ജിബി റാം, 128 ജിബി സ്റ്റോറേജ് വരുന്ന ഫോണി​ന്റെ വില 24,999 രൂപയാണ്.45W വയർഡ് ഫാസ്റ്റ് ചാർജിങിന് സഹായിക്കുന്ന 8,000mAh ബാറ്ററി, ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6000 സീരീസ് ചിപ്‌സെറ്റ്, 6.75 ഇഞ്ച് HD LCD ഡിസ്‌പ്ലേയും, 10x വരെ സൂം ചെയ്യാൻ സാധിക്കുന്ന 50 മെ​ഗാപിക്സൽ സിംഗിൾ റിയർ ക്യാമറ എന്നിവയെല്ലാം ഈ ഫോണി​ന്റെ പ്രത്യേകതകളാണ്.Also Read: ഇൻസ്റ്റ​ഗ്രാമിൽ ഇനി എന്തു കാണണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം; പുതിയ ഫീച്ചർ പരീക്ഷിച്ച് മെറ്റജൂലൈ 4 മുതൽ ഈ ഫോൺ ആമസോണിലും ലഭിക്കും. ഫ്രഷ് മിന്റ്, മിഡ്‌നൈറ്റ് ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്.The post വൺപ്ലസി​ന്റെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങി; അറിയാം വൺപ്ലസ് എൻ6 ​ന്റെ വിലയും പ്രത്യേകതകളും appeared first on Kairali News | Kairali News Live.