ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ 550 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

Wait 5 sec.

ഇൻഷൂറൻ കമ്പനിയായ ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ അപ്രന്റീസ് ആകാൻ ഇതാ നിങ്ങൾക്ക് അവസരം. ആകെ 550 ഒഴിവുകളാണ് ഉള്ളത്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ആരോഗ്യ ഇൻഷൂറൻസ്, വാഹന ഇൻഷൂറൻസ്, ട്രാവൽ ഇൻഷൂറൻസ്, കാർഷിക ഇൻഷൂറൻസ് എന്നിവയാണ് ആ ഇൻഷൂറൻസ്. കേരളത്തിൽ 30, തമിൾനാട്ടിൽ 46, കർണ്ണാടകയിൽ 24, ലക്ഷദ്വീപ് 1 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്. ജൂലൈ 6 വരെയാണ് അപേക്ഷകൾ അയക്കാനുള്ള അവസാന ദിവസം.01-01-2022 നും 01-6-2026 നും ഇടയിൽ പഠിച്ച് പാസ്സായതായിരിക്കണം. കൂടാതെ ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. 21 നും 30 വയസ്സിനുമിടയിലായിരിക്കണം അപേക്ഷക​ന്റെ പ്രായ പരിധി. പിന്നാക്ക,പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് മൂന്ന് , അഞ്ച്, പത്ത് വയസ്സ് ഇളവ് ലഭിക്കും. എന്നാൽ വിധവകൾ, നിയമപരമായി വേർപിരിഞ്ഞ് പുനർ വിവാഹിതാരാകാത്ത വനിതകൾക്ക് 35 വയസ്സുവരെ അപേക്ഷിക്കാവുന്നതാണ്.ALSO READ :സി വി പാപ്പച്ചൻ മാധ്യമപുരസ്കാരത്തിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നുഉദ്യോഗാര്‍ഥികളെ ഓൺലൈൻ എഴുത്ത് പരീക്ഷ, പ്രാദേശിക ഭാഷ പരിശോധന തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഒബ്ജക്റ്റീവ് മാതൃകയിലുള്ള എഴുത്ത് പരീക്ഷ ഒരു മണിക്കൂറാണ്. ഒരു മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ജനറൽ, ഫിനാൻഷ്യൽ അവേർനസ്സ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആൻഡ് റീസണിങ് ആപ്റ്റിറ്റ്യൂഡ്, കമ്പ്യൂട്ടർ നോളഡ്ജ്, നാല് വിഷയങ്ങളിൽ നിന്നായി. 25 വീതം ചോദ്യങ്ങൾ ഉണ്ടാകും. തെറ്റുത്തത്തിന് നെഗറ്റീവ് മാർക്ക് ഇല്ല. അതിന് ശേഷം പ്രാദേശിക ഭാഷ പരിശോധനയുണ്ട്.റജിസ്റ്റർ ചെയ്യണം : https://bfsissc.comപിന്നാലെ നാഷണൽ അപ്രന്റീസ് പോർട്ടലിലും രജിസ്റ്റർ ചെയ്യാം https://nats.education.gov.inThe post ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ 550 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു appeared first on Kairali News | Kairali News Live.