ചരിത്രത്തിൽ ഇല്ലാത്തവിധം താപനില വർദ്ധിച്ച സാഹചര്യത്തിൽ കഠിനമായ ഉഷ്ണതരംഗത്താൽ വലഞ്ഞിരിക്കുകയാണ് യൂറോപ്പ്. അസഹനീയമായ ഈ ചൂട് യൂറോപ്പിൽ വിതയ്ക്കുന്ന വിന ചെറുതല്ല. ജനജീവിതം ദുസ്സഹമാക്കിക്കൊണ്ട് മുന്നോട്ട് പോകുന്ന ഈ തീവ്രഉഷ്ണതരംഗം ഇതുവരെ കവർന്നത് 1300 ലധികം ജീവനുകളാണ്.ഉഷ്ണതരംഗത്തിന്റെ തീവ്രത വ്യക്തമാക്കുന്ന നിരവധി വീഡിയോകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത്. പാനുകൾ പുറത്തുവെച്ച് ഭക്ഷണം പാകം ചെയ്യുന്നതിന്റെയും, ചോക്ലേറ്റും മറ്റു ഭക്ഷണപദാർഥങ്ങൾ ഉരുകുന്നതിന്റെയും, ചൂടിന്റെ ആഘാതം മൂലം പഴം തൊലിയിൽ നിന്ന് ഉരിഞ്ഞ് വീഴുന്നതും വീഡിയോകളിൽ കാണാം. ചൂടിൽ നിന്ന് ആശ്വാസം കിട്ടാൻ ജനങ്ങൾ ജലപീരങ്കി ഉപയോഗിച്ച് കുളിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദിവസവും 100 കണക്കിന് ആളുകളാണ് യൂറോപ്പിൽ മരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഫ്രാൻസ്, യുകെ, സ്‍പെയിൻ, തുടങ്ങി പല രാജ്യങ്ങളിലേയും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്തി. ജർമനിയിൽ 41.7 ഡിഗ്രി സെൽഷ്യസും പോളണ്ടിൽ 40.5, ചെക് റിപ്പബ്ലികിൽ 41.1 ഡിഗ്രി സെൽഷ്യസുമാണ് താപനില.Also Read: 1400 പേർ മരിച്ചു, 69000 പേരെ കാണാനില്ല; വെനസ്വേലയിലെ ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയൊന്നുകാരൻ അതിജീവിച്ചത് അഞ്ച് ദിവസംഭൂമിയിൽ ഏറ്റവും വേഗം ചൂടുപിടിക്കുന്ന ഭൂഖണ്ഡമാണ് യൂറോപ്പ്. ഇവിടെ ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലാണ് താപനില ഉയരുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറയുന്നു.The post സ്കൂളുകൾ അടച്ചുപ്പൂട്ടി, ദിവസവും മരിക്കുന്നത് നൂറുക്കണക്കിന് ആളുകൾ; ഉഷ്ണതരംഗത്തിൽ വലഞ്ഞ് യൂറോപ്പ് appeared first on Kairali News | Kairali News Live.