തിരുവനന്തപുരത്ത് വയോധികരെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Wait 5 sec.

തിരുവനന്തപുരം|വര്‍ക്കല ചേന്നന്‍കോട് ഒറ്റൂരില്‍ വയോധികരെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചേന്നന്‍കോട് സ്വദേശി സുകുമാരന്‍(81), ഓമന (81) എന്നിവരാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഓമനയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് സുകുമാരന്‍.ഓമനയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് സുകുമാരനും ഓമനയും ഒരുമിച്ചായിരുന്നു താമസം. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീപിടിച്ചാണ് മരണം സംഭവിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളില്‍ നിന്നും പുക വരുന്നത് കണ്ട് സമീപത്തുള്ളവര്‍ നോക്കുമ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ ഫയര്‍ഫോഴ്‌സും കല്ലമ്പലം പോലീസും സ്ഥലത്തെത്തി തീ അണച്ചു. കല്ലമ്പലം പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്.(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)Content Highlights:An elderly couple, Sukumaran and Omana, were found dead with severe burn injuries at their residence in Chennankodu, Varkala. Local residents noticed smoke coming from the house in the afternoon and alerted the authorities. The Kallambalam police and fire force arrived swiftly and initiated an inquiry.