പഞ്ചസാരയും പുളിയും സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് പാത്രത്തിലോ? അപകടമാണ്; ​ഗ്ലാസ് ജാറുകളുടെ ​ഗുണങ്ങളറിയാം

Wait 5 sec.

എല്ലാവരും വീട്ടിലെ അടുക്കളയിൽ സാധനങ്ങൾ സൂക്ഷിച്ച് വെക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളിലായിരിക്കാം. എന്നാൽ ഇത് കാരണം നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം ​ഗ്ലാസ് ജാറുകളാണ് ഉപയോ​ഗിക്കുന്നതെങ്കിൽ അത് ആരോ​ഗ്യത്തിന് കൂടുതൽ നല്ലതാണെന്നാണ് വിദ​​ഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്. കാരണം രാസപ്രവർത്തനങ്ങൾ സംഭവിക്കാൻ ഇടയുള്ള വസ്തുക്കളാണ് പുളി.പഞ്ചസാര, ഉപ്പ് മുതലായവ. ഇവ പ്ലാസ്റ്റിക് പാത്രത്തിലാകുമ്പോൾ കൂടുതൽ പെട്ടെന്ന് രാസപ്രവർത്തനം നടക്കുന്നു. അതിന് പരി​ഹാരമാണ് ​ഗ്ലാസ് ജാറുകൾ. ​ഗ്ലാസ് രാസപ്രവർത്തനം നടക്കാത്ത വസ്തുവാണ്. പ്ലാസ്റ്റിക് സൂര്യ പ്രകാശം ഈർപ്പം എന്നിവയും അതിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാർഥങ്ങളുമായി ചേർന്നും രാസപ്രവർത്തനത്തിൽ ഏർപ്പെടും ഇത് വലിയ ആരോ​ഗ്യ പ്രശ്നങ്ങളിലേക്കാണ് വഴി തെളിക്കുക.Also read: നേത്ര സംരക്ഷണത്തിന് ഈ പഴവർ​ഗങ്ങൾ ​ഗുണം ചെയ്യുംതാരതമ്യേന ഭക്ഷണ പദാർഥങ്ങളെ ഈർപ്പത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കുന്നതാണ് ​ഗ്ലാസ് ജാറുകൾ. കൂടാതെ നിറം മങ്ങാതേയും നശിച്ചു പോകാതേയും ദീർഘനാൾ ഉപയോ​ഗിക്കുയും ചെയ്യാം. ​ഗ്ലാസ് പരിസ്ഥിതിക്ക് കൂടുതൽ ദോഷമുണ്ടാക്കുന്നില്ലെന്നതും ​ഗുണമാണ്.The post പഞ്ചസാരയും പുളിയും സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് പാത്രത്തിലോ? അപകടമാണ്; ​ഗ്ലാസ് ജാറുകളുടെ ​ഗുണങ്ങളറിയാം appeared first on Kairali News | Kairali News Live.