ലക്‌നോ | രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിനായി അയോധ്യയിലെത്തിയ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയെ തടങ്കലിലാക്കി. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് വിവാദത്തിനിടെയാണ് യു പി സര്‍ക്കാര്‍ നടപടി. അജയ് റായിയെ യാതൊരു കാരണവും കൂടാതെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കുമര്‍ഗഞ്ച് കാര്‍ഷിക സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ അജയ് റായിയെ തടഞ്ഞുവച്ചിരിക്കുകയാണ്.റായ്ബറേലി എംപി കിഷോരി ലാല്‍ ശര്‍മയെ അയോധ്യയ്ക്കു സമീപം തടഞ്ഞുവെന്നും ബാരാബങ്കി എംപി തനൂജ് പുനിയയെ അറസ്റ്റ് ചെയ്‌തെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംഭാവനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അയോധ്യയിലെത്തി ജനങ്ങളോട് സംവദിക്കാനായി കോണ്‍ഗ്രസ് നിയോഗിച്ച സംഘത്തിലെ അംഗങ്ങളാണ് ഇവര്‍.ഭയം കാരണമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും വീട്ടുതടങ്കലിലാക്കുന്നത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും അജയ് റായ് എക്‌സില്‍ കുറിച്ചു. ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യം അതിന്റെ മൂര്‍ധന്യത്തിലാണ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംഘം അയോധ്യ സന്ദര്‍ശിക്കാനും ശ്രീരാമ ദര്‍ശനം നടത്തി അനുഗ്രഹം വാങ്ങാനും ഇരുന്നതാണ്.എന്നാല്‍ താന്‍ അയോധ്യയിലെത്തിയ ഉടന്‍ ബിജെപി സര്‍ക്കാര്‍ ഭയന്നെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് വ്യാപക പ്രതിഷേധം ഉയര്‍ത്തുകയാണ്.Content Highlights: UP Congress Chief Ajay Rai was detained by police in Ayodhya during a visit amid the Ram Temple donation fraud controversy. Congress MPs Kishori Lal Sharma and Tanuj Punia were also stopped and arrested nearby. The party strongly condemned the BJP government’s actions as dictatorial and cowardly.