കെ എസ് ആർ ടി സി ഓർഡിനറി ബസ്സുകളിൽ സ്ത്രീ സൗജന്യ യാത്ര നടപ്പിലാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖല കട്ടപ്പുറത്ത് കയറേണ്ട നിലയിലാണ്. സംസ്ഥാന സർക്കാർ വിഷയത്തിൽ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ചും പ്രതിഷേധ സമരവും സംഘടിപ്പിച്ചു. പ്രതിഷേധ സമരം സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതിനു പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് സ്വകാര്യ ബസ് മേഖല കടന്നുപോകുന്നത്. കോഴിക്കോട്ടെ സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധ സൂചകമായി കളക്ടറേറ്റ് ഓഫീസിലേക്ക് മാർച്ചും, നിരാഹാര സത്യാഗ്രഹവും സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് CPI(M) കോഴിക്കോട് ജില്ലാ സെക്രട്ടറി M മെഹബൂബ് ഉദ്ഘാടനം ചെയ്തു.സ്വകാര്യ ബസ് മേഖല വൻ പ്രതിസന്ധിയിലെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി വാസുദേവൻ വ്യക്തമാക്കിALSO READ: ‘മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ചയാൾക്ക് മുഖ്യമന്ത്രി ഓഫീസിലേക്ക് എളുപ്പം കയറി ചെല്ലാന്‍ കഴിയുന്നത് സങ്കടകരം’; വി.ഡി സതീശനെ ഷാജന്‍ സ്കറിയ സന്ദര്‍ശിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തികെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വന്നതോടെ സ്വകാര്യ ബസ്സുകൾക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണ്. ദിവസം 3000 മുതൽ 4000 രൂപ വരെ വരുമാനത്തിൽ കുറവുണ്ട്. ഇതിനൊപ്പം ഇന്ധന വില വർധനവ് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഡീസലിന് സബ്സിഡി അനുവദിക്കണം, വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നടത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലം സരോവരം ജംഗ്ഷൻ മുതൽ കലക്ടറേറ്റ് വരെയാണ് മാർച്ച് സംഘടിപ്പിച്ചു. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആവശ്യം.The post ‘ഭരണകൂടത്തിന് എതിരെയുള്ള സമരമല്ല, ഇത് ഉടമകളുടെ ദീന രോദനം’; കോഴിക്കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ നിരാഹാര സമരം സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.