ഷെയ്ൻ നിഗം നായകനായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് ‘ബൾട്ടി’. തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ഈ സിനിമയ്ക്കായി. തിയേറ്ററിൽ നിന്ന് സിനിമ മാറിയതുമുതൽ ബൾട്ടിയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.ഇപ്പോഴിതാ ഏറെ നാളത്തെ ആ കാത്തിരിപ്പിന് അവസാനമായിരിക്കുന്നു. ‘ബൾട്ടി’യുടെ ഒടിടി റിലീസ് തീയതി പുറത്തുവന്നു. സോണി ലൈവിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുക. ജൂലൈ 10 മുതൽ സ്ട്രീമിങ് ആരംഭിക്കും.നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ഈ സിനിമ കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥയാണ് പറയുന്നത്. സിനിമയുടെ മേക്കിങ് ക്വാളിറ്റിയും ആക്ഷൻ സ്വീക്വൻസുകളും ഏറെ കൈയടി നേടിയിരുന്നു. തമിഴകത്തെ സെൻസേഷൻ സായ് അഭ്യങ്കർ ആണ് ഈ സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. സിനിമയിലെ ഗാനങ്ങളും വലിയ ശ്രദ്ധനേടിയിരുന്നു.ALSO READ: ‘സിനിമ റിലീസ് ആകുമ്പോൾ എനിക്ക് ഉറക്കം വരാറില്ല, പ്രായമായവരെ കാണുമ്പോൾ ടെൻഷനാകും’; ഉത്കണ്ഠയെപ്പറ്റി വിഷ്ണു വിശാൽഷെയിനിനൊപ്പം ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി, അൽഫോൺസ് പുത്രൻ, സെൽവരാഗവൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ഈ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായുണ്ട്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നായിരുന്നു സിനിമയുടെ നിർമാണം.The post നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിച്ചു; ഷെയ്ൻ നിഗം ചിത്രം ‘ബൾട്ടി’ ഒടിടിയിലേക്ക് appeared first on Kairali News | Kairali News Live.