2018ലെ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് സാമ്പത്തിക ക്രമകേട് കേസ്; വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും: എം മെഹബൂബ്

Wait 5 sec.

2018ലെ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് സാമ്പത്തിക ക്രമകേട് കേസിൽ തന്നെ കഴിഞ്ഞ ദിവസം ഒന്നര മണിക്കൂർ അന്വേഷണസംഘം ചോദ്യം ചെയ്തു എന്ന വാർത്ത തെറ്റാണെന്ന് സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജാമ്യ ഉത്തരവുമായി പൊലീസ് സ്റ്റേഷനിൽ പോയത് ചോദ്യം ചെയ്യലായി ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചെന്നും മെഹബൂബ് പറഞ്ഞു.മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ വാർത്ത ആണ് നൽകുന്നതെന്നും പൊതുപ്രവർത്തകരെ മാധ്യമ പ്രവർത്തകർ അപമാനിക്കുന്നത് ശരിയല്ലെന്നും അദ്ദേ​ഹം ചൂണ്ടിക്കാണിച്ചു.താൻ ആലങ്കരിക ചെയർമാൻ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വോളിബോൾ തട്ടിപ്പ് എന്ന വാർത്ത തൻ്റെ ഫോട്ടോ വെച്ച് ഒരു മാധ്യമം വാർത്ത നൽകിയെന്നും ആ മാധ്യമത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജാമ്യ കടലാസുമായി പൊലീസ് സ്റ്റേഷനിൽ പോയതാണ്. അതാണ് തന്നെ ചോദ്യം ചെയ്തു എന്ന വാർത്ത പ്രചരിപ്പിച്ചത്. തനിക്കെതിരെ വാർത്ത നൽകുമ്പോൾ തന്നോട് ഒന്ന് ഫോൺ ചെയ്തു ചോദിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.Also Read: ശശി തരൂരിനെ പോലെ മോദി സ്തുതി പാടകനായി കേരളത്തിലെ മുഖ്യമന്ത്രി മാറുമോയെന്ന് എംവി ജയരാജൻപാർട്ടിയെയും അപകീർത്തിപ്പെടുത്താൻ വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. എതിർ രാഷ്ട്രീയക്കാർ പോലും പറയാത്ത കാര്യങ്ങൾ ആണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി ഐജിക്ക് നിർദ്ദേശം നൽകിയത്തിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നും താൻ നിയമത്തെ അനുസരിക്കുന്ന ആളെന്നും അദ്ദേഹം പറഞ്ഞു.തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും ക്രമക്കേട് നടത്തിയവരെ ശിക്ഷിക്കണം എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.ടൂർണമെൻ്റ് നടത്തിയത് സംസ്ഥാന വോളിബോൾ അസോസിയേഷനാണെന്നും താൻ അസോസിയേഷൻ മെമ്പർ അല്ലെന്നും അദ്ദേഹം പറഞ്ഞു.The post 2018ലെ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് സാമ്പത്തിക ക്രമകേട് കേസ്; വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും: എം മെഹബൂബ് appeared first on Kairali News | Kairali News Live.