വനിതാ ടി 20 ലോകകപ്പ് : ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിൽ

Wait 5 sec.

കരുത്തരായ ദക്ഷിണാഫ്രിക്കയെ 40 റൺസുകൾക്ക് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് വനിതാ ടി 20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച ലോർഡ്‌സിൽ നടക്കുന്ന ഫൈനലിൽ അവർ ഓസ്‌ട്രേലിയെ നേരിടും. കെന്നിങ്ടൺ ഓവലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറുകളിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 169 റൺസുകൾ നേടിയപ്പോൾ മറുപടിയായി എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് നേടാൻ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുള്ളു.ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. കാപ്പും ഇസ്മായിലും പുതിയ പന്തുമായി ആക്രമിച്ചപ്പോൾ അവർ ഒരു ഘട്ടത്തിൽ 23/3 എന്ന നിലയിലേക്ക് തകർന്നു. എന്നാൽ നാലാം വിക്കറ്റിൽ നായിക നാറ്റ് സിവർ-ബ്രണ്ട് (47 പന്തുകളിൽ 75) ഹെതർ നൈറ്റുമായി (47 പന്തുകളിൽ 58) ചേർന്ന് 90 പന്തുകളിൽ 133 റൺസ് നേടിയതോടെ കളിയുടെ ഗതി മാറി. ദക്ഷിണാഫ്രിക്കയ്ക്കായി ശബ്നം ഇസ്മായിലും നോൻകുലുലെക്കോ മ്ലാബയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.Also Read:ഫിഫ ലോകകപ്പ് 2026: ഓസ്ട്രിയയെ തകർത്ത് സ്പെയിൻ പ്രീ ക്വാർട്ടർഫൈനലിൽ170 റൺസ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇംഗ്ലീഷ് ബൗളർമാർ വിരിഞ്ഞു കെട്ടി. ലൗറേൻ ബെല്ലും ഷാർലറ്റ് ഡീനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി അവരുടെ നടുവൊടിച്ചു. തസ്മിന ബ്രിട്സ് 51 റൺസ് നേടി പൊരുതി നോക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.The post വനിതാ ടി 20 ലോകകപ്പ് : ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിൽ appeared first on Kairali News | Kairali News Live.