ഫിഫ ലോകകപ്പ് 2026: കപ്പില്ലാതെ ക്രിസ്റ്റ്യാനോ മടങ്ങി; സ്പെയിനോട് തോറ്റ് പോർച്ചുഗൽ ക്വാർട്ടർ കാണാതെ പുറത്ത്

Wait 5 sec.

ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും മടങ്ങി. ഡാലസിൽ നടന്ന മത്സരത്തിൽ കളിയുടെ ഇഞ്ചുറി ടൈമിൽ മിക്കൽ മെറിനോ നേടിയ ഗോളിന്റെ പിൻബലത്തിൽ ആണ് സ്പെയിൻ പോർച്ചുഗലിനെ മറികടന്ന് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്.2010-ലെ ജേതാക്കൾ ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അമേരിക്കയെയോ ബെൽജിയത്തെയോ നേരിടും.അയൽരാജ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ഇരു കൂട്ടരും വലിയ നീക്കങ്ങൾ നടത്താൻ തയ്യാറായില്ല. ചില ഷോട്ടുകൾ ഇരുപക്ഷത്തു നിന്നും ഉണ്ടായെങ്കിലും മികച്ച നീക്കങ്ങൾ താരതമ്യേന കുറവായിരുന്നു. ഡാനി ഓൽമോ നൽകിയ പാസ് സ്വീകരിച്ച മിക്കൽ ഒയാർസാബാൽ അടിച്ച ഷോട്ട് പക്ഷെ ഗോൾ പോസ്റ്റിനു പുറത്ത് കൂടി കടന്നു പോയി. പിന്നാലെ അലക്സ് ബായെനയുടെ മഴവിൽ ഷോട്ട് ഗോളി ദിയോഗോ കോസ്റ്റ തടുത്തു.മറുവശത്ത് പോർചുഗലിനായി റൊണാൾഡോയും അവസരങ്ങൾ സൃഷ്ടിച്ചു. ന്യൂനോ മെൻഡസിൽ നിന്നും പന്ത് സ്വീകരിച്ച് അദ്ദേഹം തൊടുത്ത ഷോട്ട് പക്ഷെ ക്രോസ്സ് ബാറിൽ തട്ടി മടങ്ങി.to be updated…FIFA World Cup 2026: Cristiano returns empty-handed; Portugal eliminated after losing to SpainThe post ഫിഫ ലോകകപ്പ് 2026: കപ്പില്ലാതെ ക്രിസ്റ്റ്യാനോ മടങ്ങി; സ്പെയിനോട് തോറ്റ് പോർച്ചുഗൽ ക്വാർട്ടർ കാണാതെ പുറത്ത് appeared first on Kairali News | Kairali News Live.