കുവൈറ്റിൽ ഇന്ത്യൻ കോൺസുലർ പാസ്പോർട്ട്, വിസാ സേവനങ്ങൾ അത്യാവശക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ തീരുമാനം ഇന്ത്യൻ എംബസി ഈ മാസം 19 വരെയായി വീണ്ടും ദീർഘിപ്പിച്ചു. ഈ കാലയളവിൽ അടിയന്തര സേവനങ്ങൾ മാത്രമേ ലഭ്യമാകൂ എന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു. അപേക്ഷയുടെ അടിയന്തര സാഹചര്യം തെളിയിക്കുന്ന അനുബന്ധ രേഖകൾ സമർപ്പിക്കുന്നവർക്ക് മാത്രമേ ഈ സേവനങ്ങൾ ലഭ്യമാകുകയുള്ളൂ.തത്കാൽ പാസ്പോർട്ട്, എൻ.ആർ.ഐ. സർട്ടിഫിക്കറ്റ്, സിവിൽ ഐഡിയുടെ കാലാവധി അവസാനിക്കുന്നവർക്കുള്ള ഹ്രസ്വകാല സാധുതയുള്ള പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, ഇ-വിസ എന്നിവയാണ് അടിയന്തിര സേവനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ പാസ്പോർട്ട്, അറ്റസ്റ്റേഷൻ, റെഗുലർ വിസ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകൾ ഈ കാലയളവിൽ സ്വീകരിക്കില്ല. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ അപേക്ഷകൾ സ്വീകരിക്കില്ലെന്നും എംബസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.ALSO READ: പ്രതിപക്ഷനേതാവ് പറയുന്നത് ആരും കേൾക്കരുത്! പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം തമസ്ക്കരിച്ച് മാധ്യമങ്ങൾ, സത്യം ജനങ്ങളിലേക്കെത്താതിരിക്കാനുള്ള അജണ്ടഅപേക്ഷകർ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ മാത്രമാണ് എംബസിയിലെ കോൺസുലർ വിഭാഗത്തെ സമീപിക്കേണ്ടത്. അടിയന്തര സാഹചര്യം തെളിയിക്കുന്ന രേഖകളോടുകൂടിയ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും എംബസി അറിയിച്ചു.The post കുവൈറ്റിൽ ഇന്ത്യൻ കോൺസുലർ സേവനങ്ങൾക്ക് നിയന്ത്രണം തുടരും; ജൂലൈ 19 വരെ അടിയന്തര സേവനങ്ങൾ മാത്രം appeared first on Kairali News | Kairali News Live.