വിവാദങ്ങൾക്കിടെ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് സർവകലാശാല ആസ്ഥാനത്താണ് യോഗം. സിൻഡിക്കേറ്റ് പുനഃ സംഘടിപ്പിച്ച പശ്ചാത്തലത്തിൽ യുഡിഎഫിന്റെ പുതിയ 6 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരുക. മാസങ്ങൾക്ക് ശേഷം ചേരുന്ന യോഗത്തിൽ സ്റ്റാൻ്റിങ് കമ്മിറ്റികൾ പുനഃ സംഘടിപ്പിക്കുവാനുള്ള ഏക അജണ്ട മാത്രമാണുള്ളത്. അധ്യാപകരുടെ പ്രമോഷൻ, ശമ്പളം, ഗവേഷക വിദ്യാർത്ഥികളുടെ ഫയലുകൾ തുടങ്ങിയത് എല്ലാം ഏറെക്കാലമായി പരിഗണിക്കാതെ നിലനിൽക്കുകയാണ്.also read:ഇന്നും മഴ എത്തും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്എന്നാൽ ഈ വിഷയങ്ങൾ ഒന്നും വി സി യോഗത്തിന്റെ അജണ്ട ആക്കിയിട്ടില്ല. മാസങ്ങൾക്ക് ശേഷം ചേരുന്ന യോഗത്തിൽ ഏക അജണ്ട മാത്രം ഉൾപ്പെടുത്തിയതിൽ ഇടത് അധ്യാപക സംഘടന എ.കെ.പി.സി.ടി.എ പ്രതിഷേധിക്കും. 500 ഓളം അധ്യാപകരുടെ പ്രൊമോഷനുകൾ അജണ്ടയിൽ ഉൾപ്പെടുത്തി അംഗീകരിക്കുക എന്ന ആവശ്യമുന്നയിച്ച് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കാനാണ് തീരുമാനം.ENGLISH SUMMARY : Amidst ongoing controversies, the Kerala University Syndicate is set to meet today at 10:00 AM at the university headquarters. This marks the first meeting following the Syndicate’s reconstitution, with six new UDF members participating. The meeting, held after a gap of several months, has a single agenda: the reconstitution of standing committees. Issues such as faculty promotions, salary matters, and files related to research scholars have remained pending for a long time.The post വിവാദങ്ങൾക്കിടെ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും appeared first on Kairali News | Kairali News Live.