ചെന്നൈ| വ്യത്യസ്ത സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന പരാതിയില്‍ നടന്‍ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം. ബെംഗളുരു എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. നാലായിരം രൂപ കെട്ടിവയ്ക്കണമെന്നും ഉപാധിയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡി കൈവശം വച്ചെന്നാണ് നടനെതിരായ പരാതി.കര്‍ണാടക, തെലങ്കാന, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി പ്രകാശ് രാജിന് വോട്ടര്‍ ഐഡികളുണ്ടെന്ന് കാണിച്ച് ശേഷാദ്രിപുരം സ്വദേശി കെ ദിലീപ് കുമാറാണ് കോടതിയെ സമീപിച്ചത്. ബെംഗളുരുവിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ നടന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പരാതി. ഇതില്‍ തമിഴ്നാട്ടിലെ വേളാച്ചേരിയില്‍ മാത്രം പ്രകാശ് രാജിന് രണ്ട് വോട്ടുകളുണ്ടെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.Content Highlights:Actor Prakash Raj was granted conditional bail by a Bengaluru court in a case involving multiple voter IDs. A complaint filed by K Dilip Kumar alleged that the actor held four voter cards across three different states. The court directed him to deposit four thousand rupees as a condition for bail.