യുഎഇയിൽ ജോലി നേടാൻ അവസരം വന്നെത്തി. നഴ്സിംഗ് മേഖലയിലുള്ളവർക്കാണ് അവസരം. 100 ഒഴിവുകളാണുള്ളത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടത്തുന്നത്. ബി എസ് സി നഴ്സിങ്, എച്എഎഡി അല്ലെങ്കിൽ ഡിഒഎച്ച് ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.ഐ സി യു, എമർജെൻസി, അർജൻ്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻ്റ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പുരുഷൻമാർക്കാണ് അവസരം. 40 വയസിനുതാഴെയുള്ളവരാണ് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 5000 യുഎഇ ദിർഹമാണ് ( 1,30,000 രൂപ ) ശമ്പളം. ഉദ്യോഗാർത്ഥികൾക്ക് താമസവും ടിക്കറ്റും സൗജന്യമായിരിക്കും.also read:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമ വിഭാഗത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചുയോഗ്യരായ ഉദ്യോഗാർത്ഥികൾ സിവി, പാസ്പോർട്ട് ,മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം gcc@odepc.in എന്ന മെയിൽ ഐഡിയിൽ അപേക്ഷിക്കണം. ‘ഇൻഡസ്ട്രിയൽ മെയിൽ നഴ്സ് ടു യു എ ഇ’ എന്ന് സബ്ജെക്ട് ലൈനിൽ പ്രത്യേകം പ്രതിപാദിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 25 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/recruitment-of-male-industrial-nurses-to-uae/2026-07-25%2000:00:00The post ഒന്നരലക്ഷത്തിനുപുറത്ത് ശമ്പളം; താമസവും ടിക്കറ്റും സൗജന്യം, യുഎഇയിൽ ജോലി നേടാൻ അവസരം വന്നെത്തി appeared first on Kairali News | Kairali News Live.