വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ രുചികരവും പോഷകസമൃദ്ധവുമായ ഒരു വിഭവം തിരയുകയാണോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന മസാല എഗ്ഗ് ബ്രെഡ് ടോസ്റ്റ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.ചേരുവകൾബ്രെഡ് സ്ലൈസ് : 4 എണ്ണംമുട്ട : 2 എണ്ണംപുഴുങ്ങിയഉരുളക്കിഴങ്ങ് : 1 എണ്ണംസവാള : 1 എണ്ണംക്യാപ്സിക്കം : പകുതിപച്ചമുളക് : 1 എണ്ണംമുളകുപൊടി : ആവശ്യത്തിന്ഗരം മസാല : ആവശ്യത്തിന്ജീരകപ്പൊടി: ആവശ്യത്തിന്കുരുമുളക് പൊടി, ഉപ്പ്, എണ്ണ: ആവശ്യത്തിന്ALSO READ :സാധാരണ കോഫി കുടിച്ചു മടുത്തോ? എന്നാൽ കോക്കനട്ട് മിൽക്ക് കോഫി ട്രൈ ചെയ്തു നോക്കൂതയ്യാറാക്കുന്ന വിധംഒരു ബൗളിൽ പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ്, സവാള, ക്യാപ്സിക്കം, പച്ചമുളക്, മുളകുപൊടി, ഗരം മസാല, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു വെക്കുക.മറ്റൊരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച് അല്പം കുരുമുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക.ഇനി ഒരു പാൻ ചൂടാക്കി അല്പം എണ്ണ തടവുക. ബ്രെഡ് സ്ലൈസ് പാനിൽ വെച്ച് അതിനു മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മസാല കൂട്ട് നന്നായി പരത്തുക. മസാലയ്ക്ക് മുകളിലായി അടിച്ചുവെച്ച മുട്ട ഒഴിക്കുക. ശേഷം ബ്രെഡ് തിരിച്ചിട്ട് മറുഭാഗത്തും അടിച്ചുവെച്ച മുട്ട ഒഴിക്കുക. അല്പം എണ്ണ കൂടി ഒഴിച്ച് രണ്ടു വശവും സ്വർണ്ണ നിറമാകുന്നത് വരെ നന്നായി ടോസ്റ്റ് ചെയ്തെടുക്കുക. രുചികരമായ മസാല എഗ്ഗ് ടോസ്റ്റ് തയ്യാർ.The post വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ മസാല എഗ്ഗ് ബ്രെഡ് ടോസ്റ്റ് ഉണ്ടാക്കിയാലോ appeared first on Kairali News | Kairali News Live.