ബി ജെ പി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: സംസ്ഥാന സെക്രട്ടറിയടക്കം മൂന്ന് പേര്‍ക്കെതിരെ നടപടി

Wait 5 sec.

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന കമ്മിറ്റിക്ക് ബി ജെ പി കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ടില്‍ വന്‍ വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറി എം പി അഞ്ജന രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം പാങ്ങപ്പാറ രാജീവ്, തിരുവനന്തപുരം മേഖലാ സെക്രട്ടറി പള്ളിപ്പുറം വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. സംസ്ഥാന അച്ചടക്ക സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറിയും ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പ്രധാന ചുമതലയുമുണ്ടായിരുന്ന എം പി അഞ്ജനയേയും കുറ്റാരോപിതരായ മറ്റ് രണ്ട് പേരെയും മുഴുവന്‍ സംഘടനാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്.നടപടിക്ക് കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് ഫണ്ടില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നാണ് സൂചന. അതേസമയം അച്ചടക്ക നടപടി സ്വീകരിച്ചെന്ന വാര്‍ത്ത നിഷേധിക്കാന്‍ വിസമ്മതിച്ച സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, പുറത്തുവന്ന സര്‍ക്കുലര്‍ വ്യാജമാണെന്ന് പ്രതികരിച്ചു. നടപടികള്‍ പൊതുസമൂഹത്തെ അറിയിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.ഹെലികോപ്ടര്‍ വാടകയിലും ക്രമക്കേട്അതേസമയം, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. പ്രചാരണത്തിനെത്തിയ ദേശീയ നേതാക്കള്‍ക്കും താരപ്രചാരകര്‍ക്കും മുറിയെടുത്തതിലും ഹെലികോപ്ടര്‍ വാടകക്കെടുത്തതിലുമുള്‍പ്പെടെ ക്രമക്കേട് നടന്നതായാണ് കേന്ദ്ര ഓഡിറ്റിംഗ് വിഭാഗത്തിന്റെ കണ്ടെത്തല്‍. പാര്‍ട്ടി കൊടിയും ചിഹ്നവും വിതരണം ചെയ്തത് മുതല്‍ സാമൂഹിക മാധ്യമ പ്രചാരണം വരെയുളള കാര്യങ്ങളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കൊടിയും ചിഹ്നവും കേന്ദ്ര നേതൃത്വം സൗജന്യമായി നല്‍കിയിട്ടും അതിന്റെ പേരില്‍ തിരുവനന്തപുരത്തെ വനിതാ നേതാവ് കോടികള്‍ തട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.തിരുവനന്തപുരത്തെ മറ്റൊരു നേതാവ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലക്ഷപ്രഭുവായെന്നും 40 ലക്ഷത്തിന്റെ വായ്പ തിരിച്ചടച്ചുവെന്നും പരാമര്‍ശിക്കുന്ന റിപോര്‍ട്ടില്‍ സാമൂഹിക മാധ്യമം കൈകാര്യം ചെയ്തയാള്‍ 17 ലക്ഷത്തിന്റെ കാര്‍ മുഴുവന്‍ പണവുമടച്ച് സ്വന്തമാക്കിയെന്നും പറയുന്നുണ്ട്. ഒപ്പം ഡ്രോണ്‍ ഷോ നടത്താമെന്നും പോഡ്കാസ്റ്റ് ചെയ്യാനുമായി ലക്ഷങ്ങളാണ് തട്ടിയെടുത്തത്.ഇതിനിടെ തിരഞ്ഞെടുപ്പ് സമയത്ത് നോട്ടുകെട്ടുകളുമായി സെല്‍ഫിയെടുത്ത എ ബി വി പി നേതാവ് പാറശാല സ്വദേശി സിദ്ധാര്‍ഥിന്റെ ചിത്രം പുറത്തുവന്നത് ബി ജെ പിയെ വെട്ടിലാക്കിയിട്ടുണ്ട്. ഫണ്ട് തട്ടിപ്പില്‍ നടപടി നേരിടുന്ന സംസ്ഥാന സെക്രട്ടറിയുടെ സാമൂഹിക മാധ്യമം കൈകാര്യം ചെയ്യുന്നയാളാണ് സിദ്ധാര്‍ഥ്. വിവാദമായതോടെ നേതൃത്വം ഇടപെട്ട് ചിത്രം നീക്കം ചെയ്യിച്ചു.പണം തിരികെ നല്‍കണംതിരുവനന്തപുരം ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം പൂര്‍ത്തിയായി. കുറ്റാരോപിതയായ ബി ജെ പി സംസ്ഥാന സെക്രട്ടറിയും മഹിളാ മോര്‍ച്ച നേതാവുമായ അഞ്ജന രഞ്ജിത്തിനെ വിളിച്ചുവരുത്തുകയും പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒന്നരക്കോടി രൂപ തിരികെ അടച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.കൂടുതല്‍ തട്ടിപ്പ് നടന്നതായും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ട്വന്റി 20 സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ ഫണ്ടിലും വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. 12 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ബി ജെ പി സംസ്ഥാന അധ്യക്ഷനുമായി അടുപ്പമുള്ള തീവ്ര ഹിന്ദുത്വ നേതാവ് ട്വന്റി 20 സ്ഥാനാര്‍ഥികളെ സ്പോണ്‍സര്‍ ചെയ്തുവെന്നും താരസംഘടനയിലെ സെലിബ്രിറ്റികള്‍ക്ക് വേണ്ടി ഇടപെട്ടതായും സൂചനയുണ്ട്.Content Highlights: The BJP state leadership has taken strict disciplinary action against three leaders over major financial regularities in election funds. State secretary M P Anjana, regional secretary Pallippuram Vijayakumar, and state committee member Pangappara Rajeev were removed from party responsibilities. The action follows a special audit investigation that uncovered serious misappropriation of election funds.