ശ്രേയസ് അയ്യരുടെ പോരാട്ടം വിഫലം: ഇന്ത്യയെ തകർത്ത് ടി 20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

Wait 5 sec.

ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയം ഇനിയും അകലെ. പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 3-0 നു പിന്നിലായി. ശ്രേയസ് അയ്യർ നായകനായ ശേഷം കളിച്ച ആറു മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്ത്യയ്ക്ക് വിജയിക്കാനായിട്ടില്ല. 2024 ജനുവരിക്ക് ശേഷം ഒരു ടി 20 പരമ്പര പോലും നഷ്ടപെടാതിരുന്ന ഇന്ത്യയുടെ തുടർച്ചയായ രണ്ടാമത്തെ പരമ്പര പരാജയമാണിത്.Also Read: പരാജയം തുടർക്കഥ: ഇംഗ്ലണ്ടിനെതിരായ ടി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവിടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറുകളിൽ 158-7 റൺസ് നേടി. ബ്രിസ്റ്റോളിൽ നടന്ന മത്സരത്തിൽ മറ്റ് ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ പുറത്താകാതെ 80 റൺസ് എടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ മാനം കാത്തത്. 49 പന്തുകൾ നേരിട്ട നായകൻ അഞ്ചു സിക്സറുകളും നാല് ഫോറുകളും അടിച്ചു. ശിവം ദുബെ 22 റൺസ് നേടി. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും ജോഷ് ടങ്ങും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 14ആം ഓവറിൽ ഒരു വിക്കറ്റ് നഷ്ത്തതിൽ ലക്ഷ്യത്തിലെത്തി. ജോസ് ബട്ലർ വേഗം പുറത്തയെങ്കിലും ഓപ്പണർ ഫിലിപ്പ് സാൾട്ടും (42 പന്തിൽ 59) നായകൻ ഹാരി ബ്രൂക്കും (35 പന്തിൽ 79) ചേർന്ന് ടീമിനെ അനായാസം വിജയത്തിലെത്തിച്ചു.The post ശ്രേയസ് അയ്യരുടെ പോരാട്ടം വിഫലം: ഇന്ത്യയെ തകർത്ത് ടി 20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട് appeared first on Kairali News | Kairali News Live.